മനാമ: ബഹ്‌റിനിൽ മലയാളി യുവതി വൃക്കരോഗം ബാധിച്ച് മരിച്ചു.വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന തൃശ്ശൂർ വടക്കാഞ്ചേരി മണൽതറ സ്വദേശി അജിത അജിത്ത് ആണ് ഇന്നലെ ബഹ്റൈനിൽ നിര്യാതയായത്. പരേതയ്ക്ക്ക 42 വയസായിരുന്നു പ്രായം.

നാല് മാസങ്ങൾക്ക് മുമ്പ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് സൽമാനിയ
ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടർന്ന് ഇന്നലെ അസുഖം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

നാട്ടിൽ അമ്മയും, സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ഇവരുടെ ബന്ധു അറിയിച്ചു.