യോർക്ക്: സിഗരറ്റ് ചോദിച്ചെത്തിയ കറുത്തവർഗക്കാരൻ ഇന്ത്യക്കാരനായ കടയുടമയെ വെടിവച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എക്ലോൺ മാർട്ട്തുറന്ന് പ്രവർത്തനം ആരംഭിക്കുകയായിരുന്നു ഇന്ത്യൻ വംശജനായ ആദിത്യആനന്ദ് (44). സ്റ്റോറിലേക്ക് പ്രവേശിച്ച 30 നോട് അടുത്ത് പ്രായം വരുന്നകറുത്ത വർഗ്ഗക്കാരനായ ഒരാൾ ആദിത്യനോട് ഒരു പാക്കറ്റ് സിഗററ്റ്ആവശ്യപ്പെട്ടു. ചെറു പുഞ്ചിരിയോടെ കൗണ്ടറിന് മുകളിലേക്ക് സിഗററ്റ്പാക്കറ്റ് എടുത്തുവെച്ചു.

സിഗററ്റ് പാക്കറ്റ് എടുക്കുന്നതിന് പകരം അറയിൽ നിന്നും തോക്കെടുത്ത്വാണിങ് ഷോട്ട് നൽകി കൗണ്ടർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. കൗണ്ടർതുറക്കുന്നതിനിടയിൽ ഏതോ കസ്റ്റമർ കടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോക്ക് ധാരി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ യാതൊരു പ്രകോപനവുംഇല്ലാതെ ആനന്ദിന് നേരെ നിറയൊഴിക്കുകയായിരുന്നു.

നെഞ്ചിൽ വെടിയേറ്റ് ആനന്ദ് കടയിൽ നിന്നും പുറത്തേക്ക് ഓടിയെങ്കിലുംപാർക്കിങ് ലോട്ടിൽ കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയിൽഎത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കവർച്ചയായിരുന്നു തോക്ക്ധാരിയുടെ ലക്ഷ്യമെന്ന് പൊലീസ് ചീഫ് വെസ് കഹ്ലെ പറഞ്ഞു.

തല കവർ ചെയ്ത് താടിയുള്ള കറുത്ത വർഗ്ഗക്കാരനായ പ്രതിയെ ഇതുവരെകണ്ടെത്താനായിട്ടില്ല. പ്രതിയെകുറിച്ചോ, സംഭവത്തെ കുറിച്ചോ അറിവുള്ളവർയോക്ക് പൊലീസിനെ 717 846 1234 നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പൊലീസ്അഭ്യർത്ഥിച്ചിട്ടുണ്ട്. ഒക്ടോബർ 18 ന് നടന്ന സംഭവം പെൻസിൽവാനിയഇന്ത്യൻ കമ്മ്യൂണിറ്റിയെ ഞെട്ടിച്ചു.