ഹ്‌റൈൻ ആക്‌സ്മികമായി ഇന്നലെ വിട പറഞ്ഞ കാസർകോട് സ്വദേശി മുഹമ്മദ് മെഹമൂദിന്റെ മരണം വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. ബഹ്‌റൈനിൽ ഉമ്മുൽഹസം ബാങ്കോക് റെസറ്റോറന്റിന സമീപം കുടുംബസമേതം താമസിച്ചിരുന്ന കാസർകോട നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് മെഹമൂദ് ആണ് ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചത്. ് പരേതന് 58 വയസായിരുന്നു പ്രായം.

രാവിലെ ഓഫിസിൽ വെച്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 30 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം 'ബഹ്റൈൻ ഫാർമസി'യിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: നൂർജഹാൻ, മക്കൾ: സഫ് റിൻ (ബഹ്റൈൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥി), സഫ്വാൻ (അവാൽ പ്ലാസറ്റിക്‌സ്), നീമ ,നിസ്മ (ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥിനികൾ). മൃതദേഹം ബഹറൈനിൽ ഖബറടക്കി.