- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രക്കിടയിൽ ഹൃദയാഘാതം; മലയാളി യാത്രക്കാരൻ മരിച്ചു; റിയാദിൽ നിന്ന് കോഴിക്കോടെക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വച്ച് മരിച്ചത് മലപ്പുറം സ്വദേശി
വിമാന യാത്രക്കിടയിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി യാത്രക്കാരൻ മരിച്ചു. റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസിലാണ് സംഭവം.മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് അബൂദാബിയിലെ മഫ്‌റഖ് ആശുപത്രിയിൽ മരണപ്പെട്ടത്. വിമാനം അടിയന്തരമായി അബൂദാബിയിൽ ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെട്ട കോഴിക്കോട് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു സലീം.വിമാനം പറന്നുയർന്ന ഉടൻ തന്നെയാണ്അ സ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാന ജീവനക്കാർ പ്രാഥമിക ചികിൽസ നൽകി. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലിറങ്ങാൻ അനുമതി തേടിയ പൈലറ്റ് യു.എ.ഇ സമയം 3.51 ഓടെ അബൂദാബി വിമാനത്താവളത്തിലിറക്കി. ഉടൻ മഫ്‌റഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ 14 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സലീമിന് ഒരാഴ്ച മുമ്പ ജോലിക്കിടയിൽ ദിറാബ് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായിരുന്നു. സമീപത്തുള്ള ഒരാശുപത്രിയിൽ ച
വിമാന യാത്രക്കിടയിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി യാത്രക്കാരൻ മരിച്ചു. റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസിലാണ് സംഭവം.മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് അബൂദാബിയിലെ മഫ്‌റഖ് ആശുപത്രിയിൽ മരണപ്പെട്ടത്. വിമാനം അടിയന്തരമായി അബൂദാബിയിൽ ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല.
റിയാദിൽ നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെട്ട കോഴിക്കോട് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു സലീം.വിമാനം പറന്നുയർന്ന ഉടൻ തന്നെയാണ്അ സ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാന ജീവനക്കാർ പ്രാഥമിക ചികിൽസ നൽകി. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലിറങ്ങാൻ അനുമതി തേടിയ പൈലറ്റ് യു.എ.ഇ സമയം 3.51 ഓടെ അബൂദാബി വിമാനത്താവളത്തിലിറക്കി. ഉടൻ മഫ്‌റഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിൽ 14 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സലീമിന് ഒരാഴ്ച മുമ്പ ജോലിക്കിടയിൽ ദിറാബ് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായിരുന്നു. സമീപത്തുള്ള ഒരാശുപത്രിയിൽ ചികിത്സ തേടുകയും പിറ്റേ ദിവസം ഡിസ്ചാർജാവുകയും ചെയ്തു. പിന്നീട് ഇഖാമ പുതുക്കി റീഎൻട്രി അടിച്ച് നാട്ടിൽ മങ്ങുകയായിരുന്നു.മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കും.