സലാല: സലാലയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം ചെറിയമുണ്ടം സ്വദേശിയും വളാഞ്ചേരി കഞ്ഞിപ്പുരയിൽ താമസക്കാരനുമായ ഉസ്മാൻ പാലപ്പറമ്പിൽ ആണ് മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം.

രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പത്തു വർഷമായി റായ്‌സൂത് സിമന്റ് കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു ഉസ്മാൻ. ഭാര്യ: ഉമ്മുകുൽസു. മൂന്നു മക്കളുണ്ട്