അഫീഫ്: അഫീഫിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം, വെഞ്ഞാറമൂട്, വെള്ളുമണ്ണാടി, പ്ലാവോട് കുറ്റിമൂട് സ്വദേശി എ.എൻ മൻസിലിൽ സൈനുദ്ദീനാണ് ആണ് മരിച്ചത്. പരേതന് 60 വയസാണ് പ്രായം.

താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ ഫോണെടുക്കാതെ യായപ്പോൾ നാട്ടിൽ നിന്ന് വീട്ടുകാർ വിളിച്ചന്വേഷിച്ചതിനെ തുടർന്ന് അടുത്ത മുറിയിലെ താമസക്കാർ വന്നുനോക്കുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് സ്‌പോൺസറെയും കൂട്ടിവന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. 25 വർഷമായി അഫീഫിലെ അവാജി ഫാർമസിയിൽ ജീവനക്കാരനായിരുന്നു. ഒരു വർഷം മുമ്പ് നാട്ടിൽ പോയിരുന്നു.

മൃതദേഹം അഫീഫിൽ ഖബറടക്കും. പിതാവ്: പരേതനായ മീരാസ, മാതാവ്: പരേതയായ മറിയം ബീവി. ഭാര്യ: റജില ബീവി, ഏക മകൻ: മഹ്മൂദ് സൈനുദ്ദീൻ.