ൽഅഹ്‌സയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന തിരുവനന്തപുരം, പോത്തൻകോട് സ്വദേശി അബ്ദുൽ റഷീദ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം.

തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ കുടുംബത്തോടൊന്നിച്ച് മടങ്ങാനിരിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഹൃദയാഘാതം സംഭവിച്ചത്. മുബാറസ് ബിൻജലവി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

30 വർഷത്തോളമായി അൽഅഹ്‌സയിലെ സനയ്യയിലാണ് ജോലി ചെയ്തിരുന്നത്. മക്കൾ: ഷമീർ, ഷാജിർ, ഷമി. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു