സുഖം ബാധിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി യുവാവ് യാത്രമാധ്യേ മരിച്ചു; ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ രാജേഷ് ആണ് മരിച്ചത്. മസ്‌കത്തിൽ ടീജൻ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ മെക്കാനിക്ക് ആയിരുന്നു.

മസ്‌കത്തിൽ നിന്നും നാട്ടിലെത്തിയ രാജേഷിനു വീട്ടിലേക്കു വരുന്ന വഴി അസ്വസ്ഥത അനുഭവപ്പെട്ടിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ മരണപ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോൾ ഗൾഫിൽ പോയ രാജേഷ് മകൾ തൻവിയെ കണ്ടിട്ടില്ല. മകളുടെ പിറന്നാളിന് ഏതാനും ദിവസം മുൻപാണു മരണം. ഭാര്യ: വിജിത.