- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കത്തിച്ചുവെച്ചിരുന്ന നിലവിളക്ക് മറിഞ്ഞുവീണ് ഉണ്ടായ തീപിടുത്തത്തിൽ തമിഴ്‌നാട് സ്വദേശിനി മരിച്ചു; മരിച്ചത് മനാമയിൽ പൂക്കട നടത്തുന്ന യുവതി
മനാമ: കത്തിച്ചുവെച്ചിരുന്ന നിലവിളക്ക് മറിഞ്ഞുവീണ് ഉണ്ടായ തീപിടുത്തത്തിൽ തമിഴ്‌നാട് സ്വദേശിനി മരിച്ചു. മനാമയിൽ പൂക്കട നടത്തുന്ന കാളിമുത്തുവിന്റെ ഭാര്യ മാല അണ്ണാദുരൈ ആണ് ദാരുണമായി മരണമടഞ്ഞത്. പരേതയ്ക്ക് 36 വയസായിരുന്നു പ്രായം. ഗുരുതരമായി പൊള്ളലേറ്റ കാളിമുത്തുവിനെ സൽമാനിയാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. തിങ്കളാഴ്ച രാത്രി ഇവർ താമസിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. നിലവിളക്കിൽ നിന്ന് പടർന്ന തീ പിന്നീട് പൊങ്കൽ പ്രമാണിച്ച് കടയിൽ വിൽക്കാനുള്ള എണ്ണ, കർപ്പൂരം, ചന്ദനത്തിരി തുടങ്ങിയവ മുറിയിലുണ്ടായിരുന്നു. ഇവയിലേക്കും തീപടർന്നതോടെ മുറി പുക കൊണ്ടു നിറയുകയും പൊള്ളലേറ്റ മാല സംഭവസ്ഥലത്തുവെച്ച് മരണമടയുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കാളിമുത്തുവുനെ ഉടൻ സൽമാനിയാ ആശുപത്രിയിലെത്തിച്ചു. ചെക്കസ്ലോവാക്യയിൽ വിദ്യാർത്ഥിയായ തിരുമൽവർണ്ണൻ, ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥി ആദിശേഷൻ എന്നിവർ മക്കളാണ്.ആദിശേഷൻ അപകടസമയത്ത് ട്യൂഷനു പോയിരിക്കയായിരുന്
മനാമ: കത്തിച്ചുവെച്ചിരുന്ന നിലവിളക്ക് മറിഞ്ഞുവീണ് ഉണ്ടായ തീപിടുത്തത്തിൽ തമിഴ്‌നാട് സ്വദേശിനി മരിച്ചു. മനാമയിൽ പൂക്കട നടത്തുന്ന കാളിമുത്തുവിന്റെ ഭാര്യ മാല അണ്ണാദുരൈ ആണ് ദാരുണമായി മരണമടഞ്ഞത്. പരേതയ്ക്ക് 36 വയസായിരുന്നു പ്രായം.
ഗുരുതരമായി പൊള്ളലേറ്റ കാളിമുത്തുവിനെ സൽമാനിയാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. തിങ്കളാഴ്ച രാത്രി ഇവർ താമസിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്.
നിലവിളക്കിൽ നിന്ന് പടർന്ന തീ പിന്നീട് പൊങ്കൽ പ്രമാണിച്ച് കടയിൽ വിൽക്കാനുള്ള എണ്ണ, കർപ്പൂരം, ചന്ദനത്തിരി തുടങ്ങിയവ മുറിയിലുണ്ടായിരുന്നു. ഇവയിലേക്കും തീപടർന്നതോടെ മുറി പുക കൊണ്ടു നിറയുകയും പൊള്ളലേറ്റ മാല സംഭവസ്ഥലത്തുവെച്ച് മരണമടയുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കാളിമുത്തുവുനെ ഉടൻ സൽമാനിയാ ആശുപത്രിയിലെത്തിച്ചു. ചെക്കസ്ലോവാക്യയിൽ വിദ്യാർത്ഥിയായ തിരുമൽവർണ്ണൻ, ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥി ആദിശേഷൻ എന്നിവർ മക്കളാണ്.ആദിശേഷൻ അപകടസമയത്ത് ട്യൂഷനു പോയിരിക്കയായിരുന്നു.
കാളിമുത്തുവിന്റെ രണ്ടു സഹോദരന്മാർ ആഹാരം കഴിക്കാനും പോയിരിക്കുകയായിരുന്നു. അതിനാൽ ഇവർ രക്ഷപ്പെട്ടു. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മാലയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച നാട്ടിലയക്കും