റിയാദിൽ മലയാളി ദുരൂഹസാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്.കുമരംപുത്തൂർ സ്വദേശിയാണ് റിയാദിനടുത്ത് ബത്തയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത് പള്ളിക്കുന്ന് നെച്ചുള്ളി ചുള്ളിയോട് വകയിൽ ഹംസയുടെ മകൻ അബ്ദുൽ റസാഖ് നെയാണ് മരിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം.

സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി സൗദിയിൽ കസ്റ്റഡിയിലായതായും വിവരം ലഭിച്ചിട്ടുണ്ട്. അബ്ദുൽ റസാഖ് രണ്ടുമാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: സറീന.