- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്തിൽ വാഹനാപകടത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശി; ഒപ്പമുണ്ടായിരുന്ന കന്യാകുമാരി സ്വദേശി ഗുരുതരാവസ്ഥയിൽ; അപകടത്തിൽ മരിച്ച മുഹമ്മദ് ഷിഹാസിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
രണ്ട് ദിവസം മുമ്പ് മസ്‌കത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വേദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.മസ്‌കത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ ബിദ്ബിദിലുണ്ടായ വാഹനാപക ടത്തിൽ ആണ് കോഴിക്കോട് ചെറുവണ്ണൂർ എളയിടത്ത് വീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ മുഹമ്മദ് ഷിഹാസ് (28) ഉൾപ്പടെ മൂന്നു പേർ മരിച്ചുത്. കാറിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി മാഹീൻ ഗുരുതരാവസ്ഥയിൽ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. ൃഷിഹാസും മാഹീനും സഞ്ചരിച്ച വാഹനം എതിരെവന്ന സ്വദേശി കുടുംബ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശീതളപാനീയ വിതരണ കമ്പനിയുടെ ശർഖിയ മേഖല ഓഫീസിലെ ജീവനക്കാരാണ് ഷിഹാസും മാഹീനും. ജോലിയുമായി ബന്ധപ്പെട്ട് മസ്‌കത്തിലെത്തിയ ഇവർ തിരികെ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ മുഹമ്മദ് ഷിഹാസ് മരിച്ചിരുന്നു. 2016ലാണ് ഷിഹാസ് ഒമാനിൽ എത്തിയത്. സുഹ്റയാണ് മാതാവ്. ഭാര്യ സഹ്ല. മകൻ ഇലാൻ (രണ്ടര വയസ്).
രണ്ട് ദിവസം മുമ്പ് മസ്‌കത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വേദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.മസ്‌കത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ ബിദ്ബിദിലുണ്ടായ വാഹനാപക ടത്തിൽ ആണ് കോഴിക്കോട് ചെറുവണ്ണൂർ എളയിടത്ത് വീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ മുഹമ്മദ് ഷിഹാസ് (28) ഉൾപ്പടെ മൂന്നു പേർ മരിച്ചുത്.
കാറിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി മാഹീൻ ഗുരുതരാവസ്ഥയിൽ നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. ൃഷിഹാസും മാഹീനും സഞ്ചരിച്ച വാഹനം എതിരെവന്ന സ്വദേശി കുടുംബ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശീതളപാനീയ വിതരണ കമ്പനിയുടെ ശർഖിയ മേഖല ഓഫീസിലെ ജീവനക്കാരാണ് ഷിഹാസും മാഹീനും. ജോലിയുമായി ബന്ധപ്പെട്ട് മസ്‌കത്തിലെത്തിയ ഇവർ തിരികെ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ മുഹമ്മദ് ഷിഹാസ് മരിച്ചിരുന്നു. 2016ലാണ് ഷിഹാസ് ഒമാനിൽ എത്തിയത്. സുഹ്റയാണ് മാതാവ്. ഭാര്യ സഹ്ല. മകൻ ഇലാൻ (രണ്ടര വയസ്).