മസ്‌കത്ത് : മസ്‌കത്തിൽ മലയാളി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജഅ്ലാൻ ബനീ ബുആലിയിലെ താമസ സ്ഥലത്തുകൊല്ലം സ്വദേശി കിളിക്കൊല്ലൂർ പുന്തലത്താഴം പുലരി നഗർ ബൈജു സദനത്തിൽ രമേശൻ ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 58 വയസായിരുന്നു പ്രായം.

കെട്ടിട നിർമ്മാണ കരാറുകാരനായിരുന്നു രമേശൻ. തിങ്കളാഴ്ച രാവിലെ വർക്ക്സൈറ്റിൽ പോയ ശേഷം തിരികെയെത്തി താമസ സ്ഥലത്തിന്റെ അടുക്കളയിൽ തൂങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: ബിന്ദു. ഒരു മകളുണ്ട്.