ബദ്ർ: കാണാതായ മലയാളിയെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അബു കരിപ്പറമ്പിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 30നാണ് യാമ്പുവിൽ നിന്നും ഖമ്മീഷ് മുശിയത്തിലേക്ക് പെയിന്റിങ് സാധനങ്ങളുമായി പുറപ്പെട്ട അബുവിനെ കാണാതായത്. പരേതന് 57 വയസായിരുന്നു പ്രായം.ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

പത്ത് വർഷമായി ബദ്‌റിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന അബു ജനുവരി 30 നാണ് യാമ്പുവിൽ നിന്ന് പെയിന്റിങ് സാധനങ്ങളുമായി ട്രൈലർ വാഹനത്തിൽ ഖമീസിലേക്ക് പുറപ്പെട്ടത്. സാധനങ്ങൾ ഇറക്കി മടങ്ങിയതിന് ശേഷം ഒരാഴ്ചയായി വിവരം ലഭ്യമായിരുന്നില്ല. അബുവിനെ കണ്ടെത്താനുള്ള തീവ്ര അന്വേഷണത്തിലായിരുന്നു ബദ്‌റിലുള്ള രണ്ട് സഹോദരന്മാരും സുഹൃത്തുക്കളും. അബുവിെന്റ സ്‌പോൺസർ പൊലീസിൽ പരാതിയും നൽകിയിരുന്നു.

വ്യാപക അന്വേഷണം നടക്കുന്നതിനിെയൊണ് ഖമീസിൽ നിന്ന് അൽപം അകലെയുള്ള സനാഇയ്യ ഏരിയയിൽ ഒഴിഞ്ഞ പ്രദേശത്ത് അബു ഓടിച്ചിരുന്ന ട്രെയ്ലർ വാഹനം ചിലരുടെ ശ്രദ്ധയിൽ പെട്ടത്. വാഹനം പരിശോധിച്ചപ്പോൾ അബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങളും സുഹൃത്തുക്കളും ബദ്റിൽ നിന്ന് ഖമീസ് മുശൈത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുലൈഖയാണ് അബുവി?െന്റ ഭാര്യ. മാതാവ്: ഹലീമ, മക്കൾ: അബ്?ദുൽ വഹാബ്, മുഹമ്മദ് ഫാസിൽ, നസരിയ, സഹോദരങ്ങൾ: അൻവർ, മുജീബ്, അബൂബക്കർ ( ഇരുവരും ബദ്റിൽ)