- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
എച്ച് വൺ എൻ വൺ വൈറസ്; ബഹ്‌റിനിൽ ഇന്ത്യൻ യുവതി മരണമടഞ്ഞു; പ്രസവിച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷം മരണം വിളിച്ചത് കർണാടക സ്വദേശിയെ
മനാമ: എച്ച് വൺ എൻ വൺ ബാധിച്ച് ബഹ്‌റിനിൽ ഇന്ത്യൻ യുവതി മരിച്ചു. പ്രസവിച്ച് രണ്ടാഴ്ചക്കു ശേഷം യുവതിയെ മരണവിളിച്ചത്.. കർണ്ണാടക സ്വദേശി രൂപ മനോഹർ (33) ആണ് വെള്ളിയാഴ്ച മരണമടഞ്ഞത്. ബഹ്‌റെനിൽ ആദ്യമായാണ് ഈ വൈറസ് മൂലം ഒരാൾ മരണമടയുന്നത്. ഗർഭിണിയായിരുന്ന ഇവരെ രണ്ടാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവദിവസം 15 ദിവസം കഴിഞ്ഞായിരുന്നുവെങ്കിലും സിസേറിയൻ ശസ്ത്രക്രിയയിലൂടെ രണ്ടാഴ്ച മുമ്പുതന്നെ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനു ജന്മം നല്കി. എന്നാൽ പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച യുവതിക്ക് പനി ബാധിക്കുകയും സൽമാനിയാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ യുവതി മരണമടയുകയായിരുന്നു. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.
മനാമ: എച്ച് വൺ എൻ വൺ ബാധിച്ച് ബഹ്‌റിനിൽ ഇന്ത്യൻ യുവതി മരിച്ചു. പ്രസവിച്ച് രണ്ടാഴ്ചക്കു ശേഷം യുവതിയെ മരണവിളിച്ചത്.. കർണ്ണാടക സ്വദേശി രൂപ മനോഹർ (33) ആണ് വെള്ളിയാഴ്ച മരണമടഞ്ഞത്. ബഹ്‌റെനിൽ ആദ്യമായാണ് ഈ വൈറസ് മൂലം ഒരാൾ മരണമടയുന്നത്.
ഗർഭിണിയായിരുന്ന ഇവരെ രണ്ടാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവദിവസം 15 ദിവസം കഴിഞ്ഞായിരുന്നുവെങ്കിലും സിസേറിയൻ ശസ്ത്രക്രിയയിലൂടെ രണ്ടാഴ്ച മുമ്പുതന്നെ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനു ജന്മം നല്കി.
എന്നാൽ പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച യുവതിക്ക് പനി ബാധിക്കുകയും സൽമാനിയാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ യുവതി മരണമടയുകയായിരുന്നു. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.
Next Story