- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളി എഞ്ചിനിയർ പോസ്റ്റോഫിസിൽ നില്ക്കവേ കുഴഞ്ഞ് വീണ് മരിച്ചു; പത്തനംതിട്ട സ്വദേശിയായ യുവാവിനെ മരണം വിളിച്ചത് കുടുംബത്തോടൊപ്പം അമേരിക്കയ്ക്ക് പോകാനൊരുങ്ങവേ; ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം
ദുബയ്: യു.എസ് വിസ സ്വീകരിക്കാൻ ദുബൈയിലെ പോസ്റ്റ് ഓഫീസിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചൂ. പത്തനംതിട്ട സ്വദേശിയും ദുബയ് വിമാനത്താവളത്തിലെ ഒരു ഫ്രഞ്ച് കമ്പനിയിലെ എൻജിനീയറായി ജോലി നോക്കിയിരുന്ന ടിലു മാമ്മൻ തോമസ് ആണ് മരിച്ചത്. പരേതന് 33 വയസായിരുന്നു പ്രായം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്രഞ്ച് കമ്പനിയിൽ എഞ്ചിനിയീയറായ ടിലു അമേരിക്കയിലേക്ക് കുടിയേറാൻ ഒരുക്കത്തിലായിരുന്നു. ഭാര്യ ഫെബിയുമൊത്താണ് തിങ്കളാഴ്ച രാവിലെ ഹോർ അൽ അൻസ് പോസ്റ്റ് ഓഫീസിലെത്തിയത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബിയുടെ നിരവധി ബന്ധുക്കളുള്ള യു.എസിൽ ചേക്കേറാൻ കുടുംബം തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. മുഹൈസിനയിലെ എംബാമിങ് സന്റെറിൽ നടന്ന സംസ്‌കാര ശുശ്രൂഷയിൽ നിരവധിയാളുകൾ പങ്കുചേർന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റാന്നി എടമുറി എബനസേർ മാർത്തോമാ ചർച്ചിൽ നടക്കും. നാലു വയസുള്ള എലിസബത്ത്, ഒന്നര വയസുകാരൻ ഗബ്രിയേൽ എന്നിവർ മക്കളാണ്.റാന്നി നീറംപ്ലാക്കൽ എൻ.ടി. തോമസിന്റെ മകനാണ് ടിലു.
ദുബയ്: യു.എസ് വിസ സ്വീകരിക്കാൻ ദുബൈയിലെ പോസ്റ്റ് ഓഫീസിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചൂ. പത്തനംതിട്ട സ്വദേശിയും ദുബയ് വിമാനത്താവളത്തിലെ ഒരു ഫ്രഞ്ച് കമ്പനിയിലെ എൻജിനീയറായി ജോലി നോക്കിയിരുന്ന ടിലു മാമ്മൻ തോമസ് ആണ് മരിച്ചത്. പരേതന് 33 വയസായിരുന്നു പ്രായം.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്രഞ്ച് കമ്പനിയിൽ എഞ്ചിനിയീയറായ ടിലു അമേരിക്കയിലേക്ക് കുടിയേറാൻ ഒരുക്കത്തിലായിരുന്നു. ഭാര്യ ഫെബിയുമൊത്താണ് തിങ്കളാഴ്ച രാവിലെ ഹോർ അൽ അൻസ് പോസ്റ്റ് ഓഫീസിലെത്തിയത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബിയുടെ നിരവധി ബന്ധുക്കളുള്ള യു.എസിൽ ചേക്കേറാൻ കുടുംബം തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.
മുഹൈസിനയിലെ എംബാമിങ് സന്റെറിൽ നടന്ന സംസ്‌കാര ശുശ്രൂഷയിൽ നിരവധിയാളുകൾ പങ്കുചേർന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റാന്നി എടമുറി എബനസേർ മാർത്തോമാ ചർച്ചിൽ നടക്കും. നാലു വയസുള്ള എലിസബത്ത്, ഒന്നര വയസുകാരൻ ഗബ്രിയേൽ എന്നിവർ മക്കളാണ്.റാന്നി നീറംപ്ലാക്കൽ എൻ.ടി. തോമസിന്റെ മകനാണ് ടിലു.