- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ചാക്കോ ബോബന് നേരെ തെറിവിളിയുമായി പാഞ്ഞടുത്തത് ആരോഗ്യവാനായ 76കാരൻ; ശബ്ദം കേട്ട് യാത്രക്കാർ എത്തിയപ്പോൾ കത്തി പുറത്തെടുത്തും തെറിവിളി തുടർന്നു; മാവേലി എക്സ്പ്രസ് കാത്തു നിന്ന താരത്തെ ഭീഷണിപ്പെടുത്തിയ സ്റ്റാൻലി ജോസഫിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രശ്നമുണ്ടാക്കിയത് മാനസിക രോഗി
കൊച്ചി: നടൻ കുഞ്ചാക്കോ ബോബനുനേരെ കത്തിയുമായി പാഞ്ഞടുത്ത ഫോർട്ടുകൊച്ചി സ്വദേശി സ്റ്റാൻലി ജോസഫ് മാനസിക രോഗിയാണെന്ന് റെയിൽവെ പൊലീസ്. 76 കാരനായ ഇയാളെ പലപ്പോഴും റെയിൽവെ ഫ്‌ളാറ്റ്‌ഫോമിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു താരത്തിന് നേരെ വധഭീഷണിയും തെറിവിളികളുമായി അജ്ഞാതൻ പാഞ്ഞടുത്തത്. ശബ്ദം കേട്ട് മറ്റ് യാത്രക്കാർ എത്തിയപ്പോഴേക്കും ഇയാൾ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുക്കുകയായിരുന്നു. ഉടനെ തന്നെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഷൂട്ടിംങ്ങിനായി കണ്ണൂരിലേക്ക് പോകുന്നതിനായി മാവേലി എക്സ്പ്രസ്സ് കാത്ത് നിൽക്കുകയായിരുന്നു താരം. കണ്ണൂരിലെത്തിയ കുഞ്ചാക്കോ ശനിയാഴ്ച രാവിലെ പാലക്കാട് റെയിൽവെ ഡിവിഷൻ മാനേജരെ ഫോണിൽ വിളിച്ച് പരാതി നൽകുകയും ഞായറാഴ്ച വൈകിട്ട് എറണാകുളം റെയിൽവെ പൊലീസിൽ പരാതി നൽകുകയുംചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ചാക്കോ താമസിക്കുന്ന കണ്ണൂർ തളിപ്പറമ്പിലെ ഹോട്ടലിൽ എത്തി ആർപിഎഫ് എസ്ഐ സുരേന്ദ്രൻ കല്ല്യാടൻ
കൊച്ചി: നടൻ കുഞ്ചാക്കോ ബോബനുനേരെ കത്തിയുമായി പാഞ്ഞടുത്ത ഫോർട്ടുകൊച്ചി സ്വദേശി സ്റ്റാൻലി ജോസഫ് മാനസിക രോഗിയാണെന്ന് റെയിൽവെ പൊലീസ്. 76 കാരനായ ഇയാളെ പലപ്പോഴും റെയിൽവെ ഫ്‌ളാറ്റ്‌ഫോമിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ചായിരുന്നു താരത്തിന് നേരെ വധഭീഷണിയും തെറിവിളികളുമായി അജ്ഞാതൻ പാഞ്ഞടുത്തത്. ശബ്ദം കേട്ട് മറ്റ് യാത്രക്കാർ എത്തിയപ്പോഴേക്കും ഇയാൾ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുക്കുകയായിരുന്നു. ഉടനെ തന്നെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഷൂട്ടിംങ്ങിനായി കണ്ണൂരിലേക്ക് പോകുന്നതിനായി മാവേലി എക്സ്പ്രസ്സ് കാത്ത് നിൽക്കുകയായിരുന്നു താരം. കണ്ണൂരിലെത്തിയ കുഞ്ചാക്കോ ശനിയാഴ്ച രാവിലെ പാലക്കാട് റെയിൽവെ ഡിവിഷൻ മാനേജരെ ഫോണിൽ വിളിച്ച് പരാതി നൽകുകയും ഞായറാഴ്ച വൈകിട്ട് എറണാകുളം റെയിൽവെ പൊലീസിൽ പരാതി നൽകുകയുംചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ചാക്കോ താമസിക്കുന്ന കണ്ണൂർ തളിപ്പറമ്പിലെ ഹോട്ടലിൽ എത്തി ആർപിഎഫ് എസ്ഐ സുരേന്ദ്രൻ കല്ല്യാടൻ മൊഴി രേഖപ്പെടുത്തി. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഫോർട്ട് കൊച്ചി , മുലംകുഴി സൗത്തിൽ അത്തിക്കുഴി വീട്ടിൽ താമസിച്ചിരിന്ന ഇയാൾ മിക്കപ്പോഴും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് റെയിൽവെ സ്റ്റേഷന് സമീപത്തെ കച്ചവടക്കാരും പറക്കുന്നത്. പ്രതിയെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
പ്രതിക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് നഗരത്തിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. 76 വയസ്സുണ്ടെങ്കിലും പ്രതി ആരോഗ്യവാനാണ്. ചോദ്യം ചെയ്യലിനോട് തീരെ സഹകരിക്കുന്നില്ല. പ്രതി പറഞ്ഞ വിലാസം അനുസരിച്ച് തോപ്പുംപടി, ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഇയാളുടെ വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്നും റെയിൽവെ പൊലീസ് മറുനാടനോട് പറഞ്ഞു.