സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്‌റ്റേഷന് സമീപം പിലാക്കൽ ഹംസ എന്ന ആർട്ടിസ്റ്റ് ഹംസ ആണ് മരിച്ചത്. പരേത്‌ന 53 വയസായിരുന്നു പ്രായം.

അത്താഴം കഴിക്കാനായി വിളിച്ച സഹതാമസക്കാരാണ് ഹംസയെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്.1987-ൽ സൗദിയിലെത്തിയ ഹംസ 20 വർഷത്തോളം ബുറൈദയിൽ ചിക്രാരനായി ജാലി ചെയ്തിരുന്നു. ഫ്‌ലക്‌സ് ബോർഡുകൾ വരും മുമ്പ് ബുറൈദയിലെ കേരള മാർക്കറ്റിൽ നിരവധി സ്ഥാപനങ്ങൾക്ക ബോർഡുകൾ നിർമ്മിച്ചത് ഇദ്ദേഹമാണ്.

ഭാര്യ: ഫാത്തിമ. രണ്ടാം വർഷ വിരുദ വിദ്യാർത്ഥിനി റീബ, 11ാം ക്ലാസ്? വിദ്യാർത്ഥിനി ഹിബ എന്നിവർ മക്കളാണ്.ഖുറയ്യാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ച മൃതദേഹം ഖുറയ്യാത്തിൽ തന്നെ ഖബറടക്കുമെന്ന്? ബന്ധപ്പെട്ടവർ അറിയിച്ചു