ലുവ സ്വദേശിയായ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു. കൂജി ബീച്ചിൽ സുഹൃത്തിനൊപ്പം കടലിൽ നീന്തുന്നതിനിടെയാണ് അപകടം.പെർത്തിലെ ഈഡിത്ത് കോവൻ സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന കെവിൻ കരിയാട്ടിയാണ് മുങ്ങി മരിച്ചത്.33 കാരനായ കെവിന്റെ മരണ വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം.

സംഭവ സമയത്ത് കെവിൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ സുഹൃത്ത് രക്ഷാ പ്രവർത്തകരെ വിവരമറിയിച്ചെങ്കിലും കെവിനെ രക്ഷിക്കാനായില്ല.തുടർന്ന് ആംബുലൻസ് എത്തി ഫിയോന സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.സംഭവത്തിൽ കൊറോണർ റിപ്പോർട്ട് തയ്യാറാക്കുകയാണ് പൊലീസ്.

കെവിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് പെർത്തിലെ മലയാളി സമൂഹം. ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.ഈഡിത്ത് കോവൻ സർവകലാശാലയിൽ രണ്ടാം വർഷം പ്രൊജക്റ്റ് മാനേജ്മന്റ് വിദ്യാർത്ഥിയായിരുന്നു കെവിൻ.പെർത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെൻട്രലിൽ മതപഠന അദ്ധ്യാപകനായിരുന്നു കെവിൻ. പള്ളി ഗായകസംഘത്തിലെ അംഗവുമാണ്.

നാട്ടിൽ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാർ പള്ളി ഇടവകാംഗമാണ്.ഇദ്ദേഹത്തിന്റെ ഭാര്യയും നാല് വയസ്സുള്ള മകനും മാതാപിതാക്കൾക്കൊപ്പം ആലുവയിലാണ്