- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രണ്ട് ദിവസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തി; ബഹ്റിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കാസർഗോഡ് സ്വദേശിയെ; ആത്മഹത്യ ചെയ്ത് മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്
മനാമ: രണ്ട് ദിവസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ബഹ്റൈനിലെ കടൽതീരത്ത് കണ്ടെത്തി. കാസർകോട് സ്വദേശി പുനീത് സി. ശിവരാമ (27)യെയാണ് ബഹ്റൈനിലെ സിത്ര കടൽതീരത്ത് മരിച്ച നിലയിൽ കണ്ടത്. ബഹ്റൈനിൽ പുനീത് ആറ് വർഷക്കാലമായി ജോലിചെയ്തുവരികയായിരുന്നു. റിഫ ബു അഹമ്മദ് റോളിങ് ഷട്ടറിൽ ഫിറ്ററായി ജോലിചെയ്തുവരുന്നതിനിടെ പുനീതിനെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇതേതുടർന്ന് സുഹൃത്തുക്കൾ അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കടൽതീരത്ത് കണ്ടെത്തിയത്. ഈയിടെ പുനീത് നാട്ടിൽപോവുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പുനീത് ഗൾഫിലേക്ക് തിരിച്ചുപോയത്. യുവാവിന്റെ മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏഷ്യൻ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ അൻസു ജേക്കബിനെ (15)യാണ് മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച വൈകിട്ട് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്. കോട്ടയം പുതുപ്പള്ളിയിലെ ജേക്കബ് കുരുവിള (ആൽഫ എക്സ്പ്രസ് ജീവന
മനാമ: രണ്ട് ദിവസം മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ബഹ്റൈനിലെ കടൽതീരത്ത് കണ്ടെത്തി. കാസർകോട് സ്വദേശി പുനീത് സി. ശിവരാമ (27)യെയാണ് ബഹ്റൈനിലെ സിത്ര കടൽതീരത്ത് മരിച്ച നിലയിൽ കണ്ടത്. ബഹ്റൈനിൽ പുനീത് ആറ് വർഷക്കാലമായി ജോലിചെയ്തുവരികയായിരുന്നു.
റിഫ ബു അഹമ്മദ് റോളിങ് ഷട്ടറിൽ ഫിറ്ററായി ജോലിചെയ്തുവരുന്നതിനിടെ പുനീതിനെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇതേതുടർന്ന് സുഹൃത്തുക്കൾ അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കടൽതീരത്ത് കണ്ടെത്തിയത്. ഈയിടെ പുനീത് നാട്ടിൽപോവുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പുനീത് ഗൾഫിലേക്ക് തിരിച്ചുപോയത്.
യുവാവിന്റെ മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏഷ്യൻ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ അൻസു ജേക്കബിനെ (15)യാണ് മരിച്ച നിലയിൽ കണ്ടത്.
ശനിയാഴ്ച വൈകിട്ട് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്. കോട്ടയം പുതുപ്പള്ളിയിലെ ജേക്കബ് കുരുവിള (ആൽഫ എക്സ്പ്രസ് ജീവനക്കാരൻ) കൊച്ചുമോൾ (നേഴ്സ്) ദമ്പതികളുടെ മകളാണ് മരിച്ച അൻസ. സഹോദരൻ: അശ്വിൻ
(ബി കോം വിദ്യാർത്ഥി).