- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദുലീപും റോഷ്നിയും തമ്മിൽ പ്രണയത്തിൽ; കൂട്ടുകാരൻ അജയുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടു; രാജാക്കാട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
രാജാക്കാട്: കുത്തുങ്കലിന് സമീപം ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീയടക്കം മൂന്ന് പേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവം മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മദ്ധ്യപ്രദേശ് സ്വദേശികളായ റോഷ്നി(20), അജയ്(20), ദുലീപ്(21) എന്നിവരെയാണ് ചെമ്മണ്ണാർ പുഴയിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.കുത്തുങ്കൽ സ്വദേശിയുടെ വാടകവീട്ടിൽ താമസിച്ച് സമീപത്തെ എസ്റ്റേറ്റുകളിലടക്കം വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരായിരുന്നു. പരസ്പരം ബന്ധുക്കളായ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ക് ഡൗണായിരുന്നതിനാൽ ഇവർക്ക് ജോലിയുണ്ടായിരുന്നില്ല. അന്ന് ഉച്ചകഴിഞ്ഞ് അജയും ദുലീപും തൊട്ടടുത്തുള്ള പുഴയിൽ കുളിക്കാൻ പോയി. പിന്നാലെ റോഷ്‌നിയും പോയി.
എന്നാൽ വൈകിട്ട് ആയിട്ടും ഇവരാരും തിരികെയെത്തിയില്ല. ഒപ്പം താമസിച്ചിരുന്നവർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് ഇവർ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി. പിന്നാലെ കുത്തുങ്കൽ പവർഹൗസിന് സമീപത്തെ ചെമണ്ണാർകുത്തെന്ന് അറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ അടിവശത്ത് മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
അതേ സമയം മൂവരും നഗ്‌നരായാണ് കാണപ്പെട്ടത്. ഇത് സംശയത്തിന് ഇടയാക്കിയെങ്കിലും ഇവർ കരയ്ക്ക് ഊരി വെച്ചിരുന്ന വസ്ത്രങ്ങൾ ഒപ്പം താമസിച്ചിരുന്നതിലൊരാൾ എടുത്തുകൊണ്ട് പോയതാണെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ ഉച്ചയോടെ നടപടികൾ പൂർത്തിയാക്കിയ ശേഷം ഒരു ഏജൻസി വഴി മദ്യപ്രദേശിലേക്ക് എത്തിക്കാനായി മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിലേക്ക് മാറ്റി. ദുലീപും റോഷ്നിയും തമ്മിൽ പ്രണയത്തിലായിരുന്നു. മൂവരും കുളിക്കാനായി ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാകാമെന്ന് പൊലീസ് നൽകുന്ന വിവരം.
മറുനാടന് മലയാളി ലേഖകന്.