- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ പതിനഞ്ച് മിനിറ്റിലും ഇന്ത്യയിൽ ഒരു കുട്ടി വീതം ലൈംഗിക പീഡനത്തിന് ഇരയാകുന്നു; പുറം ലോകം അറിയുന്നത് നൂറിൽ ഒന്നു മാത്രം ആയിരിക്കവേ കുട്ടിപീഡകരുടെ എണ്ണം ഭയാനകം; 12 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധ ശിക്ഷ നൽകാനുള്ള കേന്ദ്ര നീക്കത്തെ സാധാരണക്കാർ കൈയടിച്ച് സ്വീകരിക്കുന്നത് എന്തുകൊണ്ട്?
ന്യൂഡൽഹി: രാജ്യത്തെ ബാല പീഡനങ്ങൾ ക്രമാതീതമായി കൂടുകയാണ്. എവിടേയും കുട്ടികൾ സുരക്ഷിതരല്ല. വിദ്യാലയങ്ങളിലും ക്ഷേത്രത്തിലും വരെ നരാധമന്മാർ കാമക്കണ്ണോടെ പിഞ്ചു ബാല്യങ്ങളെ പിച്ചി ചീന്തുന്നു. എന്താണെന്ന് പോലും അറിയാതെ ഈ പീഡനത്തിന്റെ ദുഃഖം പേറി കുട്ടികൾ ബാക്കിയുള്ള കാലം നരക ജീവിതത്തിലേക്ക് മാറുന്നു. പാവപ്പെട്ടവന്റെ കുട്ടികൾ മാത്രമല്ല... എല്ലാ വിഭാഗത്തിലുള്ള കുട്ടികളും ഈ സാമൂഹിക വിപത്തിന്റെ ഇരയാകുന്നു. ഇത് കേന്ദ്ര സർക്കാർ തിരിച്ചറിയുന്നു. മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും നിർണ്ണായകമായ നിയമ നിർമ്മാണത്തിന് സാധാരണക്കാർ പിന്തുണയുമായി എത്തുകയാണ്. ഇനി കുട്ടികളെ പീഡിപ്പിച്ചാൽ വധ ശിക്ഷ. തൂക്കി കൊല്ലൽ പ്രാകൃത ശിക്ഷയാണെന്ന് വാദിക്കുന്നവർക്ക് പോലും കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കേണ്ടി വരുന്നു. ജമ്മുകശ്മീരിലെ കഠുവയിൽ എട്ടുവയസ്സുകാരിയെ ബലാൽസംഗത്തിനിരയാക്കി കൊന്ന സംഭവം കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. സമാനമായൊരു സംഭവം സൂറത്തിലും റിപ്പോർട്ടുചെയ്തിരുന്നു. എൺപതിലധികം മുറിവുകളുമായാണ് ഒരു ഒൻപതുവയസ്സുകാരിയുടെ മൃതദേ

ന്യൂഡൽഹി: രാജ്യത്തെ ബാല പീഡനങ്ങൾ ക്രമാതീതമായി കൂടുകയാണ്. എവിടേയും കുട്ടികൾ സുരക്ഷിതരല്ല. വിദ്യാലയങ്ങളിലും ക്ഷേത്രത്തിലും വരെ നരാധമന്മാർ കാമക്കണ്ണോടെ പിഞ്ചു ബാല്യങ്ങളെ പിച്ചി ചീന്തുന്നു. എന്താണെന്ന് പോലും അറിയാതെ ഈ പീഡനത്തിന്റെ ദുഃഖം പേറി കുട്ടികൾ ബാക്കിയുള്ള കാലം നരക ജീവിതത്തിലേക്ക് മാറുന്നു. പാവപ്പെട്ടവന്റെ കുട്ടികൾ മാത്രമല്ല... എല്ലാ വിഭാഗത്തിലുള്ള കുട്ടികളും ഈ സാമൂഹിക വിപത്തിന്റെ ഇരയാകുന്നു. ഇത് കേന്ദ്ര സർക്കാർ തിരിച്ചറിയുന്നു. മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും നിർണ്ണായകമായ നിയമ നിർമ്മാണത്തിന് സാധാരണക്കാർ പിന്തുണയുമായി എത്തുകയാണ്. ഇനി കുട്ടികളെ പീഡിപ്പിച്ചാൽ വധ ശിക്ഷ.
തൂക്കി കൊല്ലൽ പ്രാകൃത ശിക്ഷയാണെന്ന് വാദിക്കുന്നവർക്ക് പോലും കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കേണ്ടി വരുന്നു. ജമ്മുകശ്മീരിലെ കഠുവയിൽ എട്ടുവയസ്സുകാരിയെ ബലാൽസംഗത്തിനിരയാക്കി കൊന്ന സംഭവം കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. സമാനമായൊരു സംഭവം സൂറത്തിലും റിപ്പോർട്ടുചെയ്തിരുന്നു. എൺപതിലധികം മുറിവുകളുമായാണ് ഒരു ഒൻപതുവയസ്സുകാരിയുടെ മൃതദേഹം സൂറത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്ന് പൊലീസ് കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പീഡന വാർത്തകളെത്തി. ഇതെല്ലാം സമൂഹ മനസാക്ഷിയെ ഉണർത്തി. കുട്ടി പീഡനത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് അതിശക്തമായ നിയമം കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചത്.
കത്വവ സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ 12 വയസ്സുവരെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്താനാണ് നിയമ നിർമ്മാണം. ഇതുസംബന്ധിച്ച ഓർഡിനൻസ് ശനിയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയേക്കും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്സോ) ഭേദഗതി ചെയ്താണ് ഓർഡിനൻസ് പുറപ്പെടുവിക്കുക. ഇത് എത്രയും വേഗം പാർലമെന്റിലും അവതരിപ്പിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷ. വധശിക്ഷ വ്യവസ്ഥചെയ്ത് പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നൽകിയ പൊതുതാത്പര്യ ഹർജിക്ക് മറുപടി നൽകുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഏപ്രിൽ 27-ന് ഹർജി വീണ്ടും കേൾക്കും. ഇതിന് മുമ്പ് തന്നെ ഓർഡിനൻസ് പുറത്തിറങ്ങുമെന്നാണ് സൂചന. കഠുവ, ഉന്നാവ് ബലാൽസംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ 10 ദിവസമായി അനുഷ്ഠിച്ചുവന്ന നിരാഹാരം ഇതോടെ അവസാനിപ്പിച്ചു. 12 വയസ്സുവരെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്നതിനുള്ള ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
12 വയസ്സുവരെയുള്ള കുട്ടികളെ ബലാൽസംഗത്തിനിരയാക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ബിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ അടുത്തിടെ പാസ്സാക്കിയിരുന്നു. പോക്‌സോ നിയമ പ്രകാരം പരമാവധി ജീവപര്യന്തമാണ് തടവ്. കുറഞ്ഞത് ഏഴ് വർഷവും. കുട്ടികൾക്കെതിരെ പീഡനം കൂടിയപ്പോഴാണ് പോക്‌സോ നിയമം എത്തിയത്. എന്നാൽ അതിന് ശേഷവും കുറ്റകൃത്യങ്ങൾ കൂടുകായണ് ചെയ്തത്. മാധ്യമ ഇടപെടൽ പോലും ഫലം കണ്ടില്ല. ഇതിനിടെയിൽ ഓരോ പതിനഞ്ച് മിനിറ്റിലും ഇന്ത്യയിൽ ഒരു കുട്ടി വീതം ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്ന പഠനങ്ങളും പുറത്തു വന്നു. ഇതിൽ പുറം ലോകം അറിയുന്നത് നൂറിൽ ഒന്നു മാത്രമാണെന്നാണ് റിപ്പോർട്ട്. ഇതെല്ലാം പരിഗണിച്ചാണ് വധ ശിക്ഷയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
അലഖ് അലോക് ശ്രീവാസ്തവയാണു പൊതു താൽപര്യഹർജി ഫയൽ ചെയ്തത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കു മരണശിക്ഷ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ആദ്യ ഘട്ടത്തിൽ അഡീഷനൽ സോളിസിറ്റർ ജനറൽ വധശിക്ഷയെ എതിർത്തു. വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് അദ്ദേഹം വാദിച്ചു. തുടർന്നാണു പുതിയ നിയമം സർക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിച്ചത്. ഉപദ്രവിക്കപ്പെട്ട എട്ടുമാസം പ്രായമായ കുട്ടിക്കു വിദഗ്ധ ചികിൽസ ലഭ്യമാക്കുക, 10ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ഹർജിയിലുണ്ടായിരുന്നു.
2012 ഡിസംബറിലുണ്ടായ നിർഭയ കേസിനുശേഷം ബലാൽസംഗവുമായി ബന്ധപ്പെട്ട് നിയമഭേദഗതികൾ വന്നിരുന്നു. ബലാൽസംഗത്തിനിരയായ സ്ത്രീ മരിച്ചാലോ, ജീവച്ഛവമായാലോ പ്രതിക്ക് വധശിക്ഷ നൽകണമെന്ന ഭേദഗതി അന്നൊരു ഓർഡിനൻസിൽക്കൂടി നിലവിൽവന്നിരുന്നു. ഇതാണ് പിന്നീട് ക്രിമിനൽനിയമ ഭേദഗതിച്ചട്ടമായത്. പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള കുറ്റകൃത്യം കഴിഞ്ഞ 10 വർഷത്തിനിടയിൽ അഞ്ചിരട്ടിയായതായും സന്നദ്ധ സംഘടനയായ 'ക്രൈ' ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. യുപിയാണു മുന്നിൽ. മഹാരാഷ്ട്രയും മധ്യപ്രദേശും തൊട്ടുപിന്നിൽ. ഡൽഹിയും ബംഗാളും അതിനു പിറകിൽ. ഈ അഞ്ചു സംസ്ഥാനങ്ങളിലാണു രാജ്യത്തു കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പകുതി നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് പോക്‌സോ (The Protection of Children from Sexual Offences - POCSO Act) 18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവചിച്ചിരിക്കുന്നത്. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് ഈ നിയമം. ഈ നിയമം നടപ്പാക്കിയിട്ടും പീഡനങ്ങൾക്ക് കുറവില്ല. ഈ സാഹചര്യത്തിലാണ് വധശിക്ഷയെന്ന വകുപ്പ് കൂടി എഴുതി ചേർക്കുന്നത്. ഇതോടെ പോക്‌സോ കൂടതൽ കരുത്തുള്ളതായി മാറും. അതിശക്തമായ നിയമനിർമ്മാണത്തിലൂടെ മാത്രമേ കുട്ടികളെ രക്ഷിക്കാൻ കഴിയൂവെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
നിലവിലെ പോക്‌സോ നിയമം അനുസരിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും. വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകും
ഇന്ത്യൻ ശിക്ഷാനിയമം 375 പ്രകാരം 15-18 വയസ്സിനിടയിലുള്ള മുകളിൽ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകൃത്യമല്ല. എന്നാൽ പോക്‌സോ പ്രകാരം ഇതു കുറ്റകരമാകുന്നു. നോബർ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി നിയമങ്ങൾ തമ്മിലുള്ള ഈ വൈരുദ്ധ്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബാല വിവാഹങ്ങൾ തടയാൻ ഇതും ഭേദഗതി ചെയ്യുമെന്നാണ് സൂചന.

