ഴിഞ്ഞ ശനിയാഴ്‌ച്ച സിംഗപൂരിലെ ബോട്ടാനിക് ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യൻ സ്വദേശി. രാധിക അംഗാറ എന്ന 38 വയസുകാരിയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്‌ച്ച രാധിക ഭർത്താവും കുട്ടികൾക്കുമൊപ്പം ഗാർഡനിൽ എത്തിയപ്പോഴായിരുന്നു അപകടം.

ഏകദേശം 40 മീറ്റർ ഉയരമുള്ള മരമമാണ് കടപുഴകി വീണത്. അപകടത്തിൽ രാധികയുടെ ഫ്രഞ്ച് സ്വദേശിയായ ഭർത്താവിനും ഒരു വയസ് പ്രായമുള്ള ഇരട്ട കുട്ടികൾക്കും പരുക്കേറ്റിരുന്നു. കൂടാതെ ഗാർഡനിൽ ഉണ്ടായിരുന്ന മറ്റ് പലർക്കും പരുക്കേറ്റ് ചികിത്സയിലായിരുന്നു.