ബെർലിൻ: യൂറോപ്പിൽ മരണനിരക്ക് വർധിച്ചുവരുന്നതായി പഠനങ്ങൾ. യൂറോപ്പിലാകമാനം ജനനനനിരക്ക് മരണ നിരക്കിനെക്കാൾ ഏറെ താഴെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനസാന്ദ്രതയേറിയ റഷ്യ, ജർമനി, ഇറ്റലി ഉൾപ്പെടെയുള്ള 17 യൂറോപ്യൻ രാജ്യങ്ങളിലും ജനനനിരക്ക് ഏറെ കുറഞ്ഞുവരുന്നതായാണ് സർവേ സൂചിപ്പിക്കുന്നത്.

യൂറോപ്പിലെ 1391 കൗണ്ടികളിൽ 58 ശതമാനത്തിലും ജനനനിരക്കിനെക്കാൾ ഏറെ വർധനയാണ് മരണനിരക്കിൽ കാണിക്കുന്നത്. ജർനി, ഹംഗറി, ക്രൊയേഷ്യ, റൊമാനിയ, ബൾഗേറി. ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ മിക്ക കൗണ്ടികളിലും കൂടാതെ സ്വീഡൻ, ബാൾസ്റ്റിക് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലും മരണ നിരക്ക് വർധിച്ചുവരികയാണ്. ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി എന്നിവിടങ്ങളിലും ജനനനിരക്കിൽ ശക്തമായ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

യൂറോപ്പിലാകമാനം ജനനനിരക്കിൽ ഇടിവ് കാണിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ഇത് ശക്തമായ തോതിലാണ് രേഖപ്പെടുത്തുന്നത്. ജനസംഖ്യയുടെ ഭൂരിഭാഗവും വയസു ചെന്നതും പ്രത്യുത്പാദന ശേഷി കുറഞ്ഞതും പ്രസവിക്കാനുള്ള സ്ത്രീകളുടെ പ്രായം വർധിച്ചതുമെല്ലാം യൂറോപ്പിൽ മരണനിരക്ക് വർധിക്കാനും ജനനനിരക്ക് കുറയാനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.