ന്യൂഡൽഹി: പ്രവാസികളുടെ മരണം സംബന്ധിച്ച കണക്കുകകൾ പുറത്ത് വരുമ്പോൾ ആശങ്കകളും വർധിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 28,523 ഇന്ത്യാക്കാരാണ് മരിച്ചത്. യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി എന്നിടവിടങ്ങളിൽ നിന്നുള്ള
കണക്കാണിത്.

2014 മുതലുള്ള കണക്ക് നോക്കിയാൽ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്; 12,828. യു.എ.ഇ.യാണ് തൊട്ടുപിന്നിൽ; 7,877. വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ബുധനാഴ്ച ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഒമാൻ (2,564), ഖത്തർ (1,301), ബഹ്റൈൻ (1,021) എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ടു ചെയ്തത് 2016ലാണ്. 6,013 പേരാണ് 2016ൽ മരിച്ചത്. 2017-ൽ 5,906 പേരാണ് മരിച്ചത്. ആത്മഹത്യയ്‌ക്കെതിരേയും റോഡപകടങ്ങൾ കുറയ്ക്കുന്നതിനായും പ്രവാസി ഭാരതീയ കേന്ദ്രം ഇന്ത്യൻ സംഘടനകളുമായി ചേർന്ന് തൊഴിലാളി ക്യാമ്പുകളിൽ ബോധവത്കരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.