- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സാൽമാനിയയിൽ താമസസ്ഥലത്ത് മലയാളി മരിച്ച നിലയിൽ; മരിച്ചത് മാവേലിക്കര സ്വദേശിയായ സിവിൽ എഞ്ചിനിയർ; കുടുംബവുമായി ബന്ധമില്ലാതെ കഴിഞ്ഞ ഭർത്താവിന്റെ മൃതദേഹം കാത്ത് ഭാര്യയും മകളും
മനാമ: എട്ട് വർഷത്തോളമായി ഭർത്താവിനെ അന്വേഷിച്ച് ജീവിച്ചിരുന്ന ഭാര്യയും മകളെയും കാത്തിരുന്നത് ദുരന്തവാർത്ത. കഴിഞ്ഞ ദിവസം സാൽമാനിയയിലെ മുറിയിൽ മരിച്ച സൽമാനിയയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ട മലയാളിയുടെ ബന്ധുക്കളെ കണ്ടത്തിയതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് കൂടി വിരാമമാവുകയാണ്. മാവേലിക്കര കാരായ്മ സ്വദേശി കുഞ്ഞുകുഞ്ഞാശാരിയുടെ മക
മനാമ: എട്ട് വർഷത്തോളമായി ഭർത്താവിനെ അന്വേഷിച്ച് ജീവിച്ചിരുന്ന ഭാര്യയും മകളെയും കാത്തിരുന്നത് ദുരന്തവാർത്ത. കഴിഞ്ഞ ദിവസം സാൽമാനിയയിലെ മുറിയിൽ മരിച്ച സൽമാനിയയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ട മലയാളിയുടെ ബന്ധുക്കളെ കണ്ടത്തിയതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് കൂടി വിരാമമാവുകയാണ്.
മാവേലിക്കര കാരായ്മ സ്വദേശി കുഞ്ഞുകുഞ്ഞാശാരിയുടെ മകൻ ചെറുമലക്കാട്ടിൽ രവി (52)ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. സിവിൽഎഞ്ചിനിയറായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ എട്ടു വർഷത്തോളമായി നാടുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. മകളുടെ വിവാഹത്തിനു പോലും ഇയാളെ കണ്ടത്തൊൻ കഴിഞ്ഞിരുന്നില്ല.
ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഭാര്യാ സഹോദരൻ മോഹനൻ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ സൽമാനിയ മെഡിക്കൽ സെന്ററിലത്തെിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വർഷങ്ങളായി രവിയെ കണ്ടത്തെുന്നതിനുള്ള അന്വേഷണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൃതദേഹം കാണണമെന്ന് ഭാര്യമല്ലികയും മകൾ മീരയും അമ്മ ദേവകിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.ഇതനുസരിച്ച് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
രവി നേരത്തെ 12 വർഷത്തോളം ബഹ്‌റൈനിൽ ഉണ്ടായിരുന്നു. ഇക്കാലത്തും നാടുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീട് നാട്ടിൽ പോയി കുറച്ചു നാൾ കുടുംബത്തോടൊപ്പം കഴിഞ്ഞ് തിരിച്ചുവന്നെങ്കിലും കഴിഞ്ഞ എട്ടു വർഷമായി വീടുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല.
ദാർ അൽമെബ് താക്കെറൂൻ കോൺട്രാക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനിയർ ആയിട്ടായിരുന്നു രവി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് അവിടെനിന്ന് ഓടിപ്പോയി എന്നാണ് എൽ.എം.ആർ.എ രേഖ പറയുന്നത്.പിന്നീട് ഇയാൾ വിവിധ കേന്ദ്രങ്ങളിൽ ജോലി ചെയ്തു കഴിഞ്ഞു വരികയായിരുന്നു.