- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വേശ്യാലയ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം; ബംഗ്ലാദേശി യുവാവിനെ കൊലപ്പെടുത്തിയ സുഹൃത്തുക്കൾക്ക് വധശിക്ഷ
മനാമ: ബംഗ്ലാദേശ് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മൃതുദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശികളും കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളുമായ സലാം ജുലാസ്,
മനാമ: ബംഗ്ലാദേശ് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മൃതുദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശികളും കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളുമായ സലാം ജുലാസ്,സൂസാൻ ബാദ്ഷാ, എന്നിവരാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ടത്.
താഹർ ആൻതാസ് (31 ) യുവാവാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കൺസ്ട്രക്ഷൻ കമ്പനിയിൽ നിർമ്മാണ തൊഴിലാളിയായിരുന്നു അൻതാസ്. സുഹൃത്തുക്കൾ തമ്മിൽ വേശ്യാലയ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോടതിയിൽ കുറ്റം സമ്മതിച്ച പ്രതികൾ ഇവർ നടത്തിയ വേശ്യാലയ ബിസ്സിനസ്സിൽ താഹർ പങ്ക് ചോദിച്ചതായും തുടർന്ന് വഴക്കുണ്ടാകുകയും അതുകൊലപാതകത്തിൽ കലാശിക്കുകയുമാണ് ചെയ്തതെന്ന് സമ്മതിച്ചു.
റാസ് റുമാനിലെ ഒരപ്പാർട്ടുമെന്റിൽ വച്ച് 2013 ഏപ്രിൽ 29 നാണ് കൊലപാതകം നടന്നത്.വഴക്കിട്ട് പിരിഞ്ഞ താഹിർ അൻതാസിനെ അനുനയിപ്പിച്ച് അപ്പാർട്ട്‌മേന്റ്‌റിൽ എത്തിച്ച ശേഷം പ്രതികൾ ചേർന്ന് ക്രൂരമായി മർദിച്ച ശേഷം മുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു.മരണം ഉറപ്പ് വരുത്തിയ ശേഷം മൃതുദേഹം സ്യുട്ട് കേസിലാക്കി മനാമ നെയിം ഹെൽത്ത് സെന്റ്ററിന് സമീപത്തെ തെരുവിൽ മാലിന്യം നിക്ഷേപിക്കുന്ന പെട്ടിക്ക് സമീപം നിക്ഷേപിക്കുകയും ചെയ്തു.
പിറ്റേ ദിവസം ശുചീകരണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളിയാണ് മൃതുദേഹം അടങ്ങിയ പെട്ടി കണ്ടെത്തിയത് .എൽ എം ആറിലെ ഫിംഗർ പ്രിന്റ് സ്‌കാനിങ്ങിലൂടെയാണ് മൃതുദേഹം തിരിച്ചറിഞ്ഞത് .പിന്നീട് പൊലീസ് നടത്തിയ അന്യോഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്