- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംബുലൻസെന്ന വ്യാജേന സുരക്ഷാമേഖലയിലേക്ക് ഇടിച്ചുകയറി; ചാവേറാക്രണത്തിൽ ജീവൻ പൊലിഞ്ഞതിലേറെയും നിരത്തിലൂടെ നടന്ന സാധാരണക്കാർക്ക്; കാബൂളിനെ വിറപ്പിച്ച ചാവേറാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി; അഫ്ഗാനിസ്ഥാനിലെ തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക് സഹായം വെട്ടിക്കുറച്ച ട്രംപിന്റെ നയമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണം വരുത്തി വച്ചത് വൻദുരന്തം. 95 പേർക്കാണ് ആക്രമണത്തിൽ ജീവൻ രക്ഷപ്പെട്ടത്.158 ലേറെ പേർക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കൾ നിറച്ച ആംബുലൻസ് സുരക്ഷാമേഖലയിലുള്ള പൊലീസ് ചെക്ക് പോയിന്റിന് സമീപത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. നിരവധി സർക്കാർ ഓഫീസുകളും വിദേശ ഏംബസി ഓഫീസുകളും ഉള്ള മേഖലയിൽ ആക്രമണത്തിൽ പെട്ടത് അധികവും പാതയോരത്തുകൂടി നടന്നവരാണ്. മാസങ്ങൾക്കിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് താലിബാൻ അവകാശപ്പെട്ടു. കഴിഞ്ഞാഴ്ച കാബൂളിലെ ആഡംബര ഹോട്ടലിന് നേരേയുണ്ടായ താലിബാൻ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.ഹൈ പീസ് കൗൺസിലിന്റേയും നിരവധി വിദേശ എംബസികളുടേയും ഓഫീസുകൾ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ പൊലീസ് ചെക്ക് പോയിന്റിലാണ് ഇന്നലെ സ്ഫോടനമുണ്ടായതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അഫ്ഗാൻ പാർലമെന്റ് അംഗം മിർവായിസ് യാസിനി പറഞ്ഞു. ഇവിടെ എത്തിയ ആംബുലൻസ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ നിരവധി
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണം വരുത്തി വച്ചത് വൻദുരന്തം. 95 പേർക്കാണ് ആക്രമണത്തിൽ ജീവൻ രക്ഷപ്പെട്ടത്.158 ലേറെ പേർക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കൾ നിറച്ച ആംബുലൻസ് സുരക്ഷാമേഖലയിലുള്ള പൊലീസ് ചെക്ക് പോയിന്റിന് സമീപത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
നിരവധി സർക്കാർ ഓഫീസുകളും വിദേശ ഏംബസി ഓഫീസുകളും ഉള്ള മേഖലയിൽ ആക്രമണത്തിൽ പെട്ടത് അധികവും പാതയോരത്തുകൂടി നടന്നവരാണ്. മാസങ്ങൾക്കിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് താലിബാൻ അവകാശപ്പെട്ടു.
കഴിഞ്ഞാഴ്ച കാബൂളിലെ ആഡംബര ഹോട്ടലിന് നേരേയുണ്ടായ താലിബാൻ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.ഹൈ പീസ് കൗൺസിലിന്റേയും നിരവധി വിദേശ എംബസികളുടേയും ഓഫീസുകൾ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ പൊലീസ് ചെക്ക് പോയിന്റിലാണ് ഇന്നലെ സ്ഫോടനമുണ്ടായതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അഫ്ഗാൻ പാർലമെന്റ് അംഗം മിർവായിസ് യാസിനി പറഞ്ഞു.
ഇവിടെ എത്തിയ ആംബുലൻസ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ നിരവധിയാളുകൾ മരണത്തിന് കീഴടങ്ങി.ഇന്റർകോണ്ടിനന്റൽ ഹോട്ടലിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് കാബൂളിനെ വിറപ്പിച്ചു കൊണ്ട് വീണ്ടും ഭീകരാക്രമണമുണ്ടായത്. ഈ പ്രതിസന്ധി ഘട്ടത്തിൽ അഫ്ഗാൻ ജനതയ്ക്കും സർക്കാരിനും ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്്യത്തെ 10,000 ത്തോളം സുരക്ഷാസൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുകയും, 16,000 ത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ പക്ഷത്തും സമാനമായ ആൾനാശം ഉണ്ടായിട്ടുണ്ട്.ഓരോ ദിവസവും 10 ഓളം സാധാരണക്കാരാണ് ശരാശരി കൊല്ലപ്പെടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായുണ്ടാക്കുന്ന ഭീകരാക്രമണങ്ങൾ ഭരണത്തെയും ബാധിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. പല അഫ്ഗാൻ നഗരങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്ത് സമാധാനം കൈവരിക്കുന്നതിൽ അഷ്‌റഫ് ഗനി സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയുമാണ്. പാക്കിസ്ഥാനുള്ള സഹായം നിർത്തി വയ്ക്കാനുള്ള യുഎസ് പ്രസിഡന്റെ ഡൊണൾഡ് ട്രംപിന്റെ നയം തിരിച്ചടിച്ചിരിക്കുകയാണ്. താലിബാനെ ദീർഘനാളായി പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ കൈയൊഴിയാനുള്ള നയം താലിബാനെ ചൊടിപ്പിച്ചതിന്റെ ഭാഗമായണ് തുടർച്ചയായുള്ള ആക്രമണങ്ങളെന്നാണ് നിരീക്ഷകർ കരുതുന്നത്.