- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ജയകൃഷ്ണൻ മാസ്റ്ററാകാൻ ഒരുങ്ങിയിരുന്നോ? കെ സുരേന്ദ്രനെതിരെ വധഭീഷണി..! മുഖ്യമന്ത്രിയുടെ പ്രതികരണം പാർട്ടി സെക്രട്ടറിയുടേതു പോലെയെന്നും ആക്ഷേപം; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സൈബർ ലോകത്തു ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ പരസ്പ്പരം പഴിചാരി രംഗത്തുവരുമ്പോഴും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ മലയാളികളുടെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. ഒരു സിപിഐ(എം) പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം മലയാളികളുടെ രാഷ്ട്രീയ ബോധത്തിലെ കരട് തന്നെയാണ് വ്യക്തമാക്കുന്നതും. ബിജെപി പ്രവർത്തകന്റെ കൊലപാതകം സിപിഐ(എം) പ്രവർത്തകനെ കൊന്നതിലുള്ള പ്രതികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയുടെ അനുരണനങ്ങൾ സൈബർ ലോകത്തും ചർച്ചയായി. രണ്ട് കൊലപാതകങ്ങളുടെ പേരിൽ സൈബർ ലോകത്ത് പരസ്പ്പരം കൊലവിളികളും നടക്കുന്നുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെയും സൈബർ ലോകത്തുകൊലവിളി മുഴങ്ങി. കണ്ണൂരിൽ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് രാഷ്ട്രീയപ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെയും ഭീഷണി ഉയർന്നത്. ഫേസ്‌ബുക്കിലൂടെയാണ് സുരേന്ദ്രനെ ഭീഷണിപ്പെടുത്തുന്ന വിധത്തിലേക്ക് കാര്യങ
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ പരസ്പ്പരം പഴിചാരി രംഗത്തുവരുമ്പോഴും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ മലയാളികളുടെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. ഒരു സിപിഐ(എം) പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവം മലയാളികളുടെ രാഷ്ട്രീയ ബോധത്തിലെ കരട് തന്നെയാണ് വ്യക്തമാക്കുന്നതും. ബിജെപി പ്രവർത്തകന്റെ കൊലപാതകം സിപിഐ(എം) പ്രവർത്തകനെ കൊന്നതിലുള്ള പ്രതികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയുടെ അനുരണനങ്ങൾ സൈബർ ലോകത്തും ചർച്ചയായി.
രണ്ട് കൊലപാതകങ്ങളുടെ പേരിൽ സൈബർ ലോകത്ത് പരസ്പ്പരം കൊലവിളികളും നടക്കുന്നുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെയും സൈബർ ലോകത്തുകൊലവിളി മുഴങ്ങി. കണ്ണൂരിൽ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് രാഷ്ട്രീയപ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെയും ഭീഷണി ഉയർന്നത്. ഫേസ്‌ബുക്കിലൂടെയാണ് സുരേന്ദ്രനെ ഭീഷണിപ്പെടുത്തുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയത്. കണ്ണൂരിലെ അടുത്ത ജയകൃഷ്ണൻ എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കപ്പെടുന്നത്.
ഭീഷണി രൂപത്തിലാണ് ഇത്തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകൾ പ്രചരിക്കുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകത്തിന് ചുക്കാൻ പിടിക്കുന്ന വ്യക്തിയെന്ന നിലയിലാണ് പ്രചരണങ്ങൾ കൊഴുക്കുന്നത്. കൊലയാളി സുരേന്ദ്രൻ എന്ന് ചിത്രം സഹിതമാണ് ഇത്തരം ഭീഷണി പ്രചരണങ്ങൾ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക രാഷ്ട്രീയത്തിന് ചുക്കാൻ പിടിക്കുന്ന ആൾ വിശേഷിപ്പിച്ചാണ് സുരേന്ദ്രനെതിരെ ഭീഷണി മുഴങ്ങുന്നത്. 1999 ഡിസംബർ ഒന്നിനാണ് യുവമോർച്ച നേതാവ് കെ ടി ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടത്. സിപിഐ(എം) പ്രവർത്തകരായിരുന്നു ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ് മുറിയിലിട്ട് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
ഇതേപോലെ ബിജെപിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായ കെ സുരേന്ദ്രനെയും കൊല്ലും എന്നാണ് ഭീഷണി. സിപിഐ(എം) സൈബർ പോരാളികൾ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കെ ടി ജയകൃഷ്ണനെ കൊന്നത് പോലെ സുരേന്ദ്രനെയും ഇല്ലാതാക്കും എന്നാണ് ഭീഷണി. സുരേന്ദ്രാ നീ മറക്കണ്ട. നിനക്കും വരും ഇതുപോലെ ഒരു കാലം. കണ്ണൂർ സഖാക്കളേ കാത്തിരിക്കുന്നു ഞങ്ങൾ ഒരു ശുഭവാർത്തയ്ക്കായി എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. തുടർന്ന് തെറിവാക്കുകളും ഉൾപ്പെടുത്തി.
എന്നാൽ ഭീഷണി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇത്തരത്തിൽ തന്നെ േപടിപ്പിക്കാമെന്ന് സിപിഐ(എം) കരുതേണ്ടന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു. അതേസമയം സിപിഐ(എം) പ്രവർത്തകനെ കൊലപ്പെടുത്തിയതിലുള്ള വിരോധം മൂലമാണ് കണ്ണൂരിൽ ബി എംഎസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ന പിണറായി വിജയന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കണ്ണൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേ ആവർത്തിച്ചു. ഈ പ്രസ്താവനയിൽ പിണറായി സത്യം പറഞ്ഞുവെന്ന് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ പോലെ പെരുമാറിയെന്ന് ആരോപിച്ചും നിരവധിപേർ രംഗത്തെത്തി.
അതേസമയം ശാന്തമായ കണ്ണൂരിൽ ബിജെപി പ്രവർത്തകർ ആസൂത്രിതമായി ആക്രമണം അഴിച്ചുവിട്ടതാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണമെന്നാണ് സിപിഐ(എം) അനുഭാവികൾ പറയുന്നു. എന്നാൽ, കൊലപാതക രാഷ്ട്രീയത്തെ രാഷ്ട്രീയം നോക്കാതെ അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലെ സിപിഐ(എം) പ്രവർത്തകരും അക്രമ രാഷ്ട്രീയം ഇരു പാർട്ടികളും അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തുവന്നു.