- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധശിക്ഷ കൊടുക്കാവുന്ന കുറ്റങ്ങൾ എന്തൊക്കെ? ലെയ്മാൻസ് ലോയിൽ അഡ്വ.ഷാജൻ സ്കറിയ പറയുന്നു
ഒരാൾ ഒരു കുറ്റം ചെയ്താൽ അയാൾക്ക ശിക്ഷ കൊടുക്കണം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ഒരു നിയമം ലംഘിക്കുമ്പോഴാണ് കുറ്റമായി തീരുന്നത്. ഒരാളെ കൊല്ലരുതെന്ന രാജ്യത്ത് നിയമമില്ലെങ്കിൽ കൊന്നാൽ അത് കുറ്റമല്ല. അതുകൊണ്ട് എഴുതിവച്ചിരിക്കുന്ന ഒരു നിയമം ലംഘിക്കമ്പോൾ അയാൾക്ക് ശിക്ഷ കൊടുക്കണം. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് അഞ്ചു തരം ശിക്ഷകളാണുള്ളത്. ഏറ്റവും താഴത്തെ ശിക്ഷ എന്ന് പറയുന്നത് പിഴയാണ്. ഒരു പിഴ മാത്രം അടയ്ക്കുന്നു. അതിന് മുകളിലുള്ള ശിക്ഷ എന്ന് പറയുന്നത് സ്വത്തുക്കൾ പിടിച്ചെടുക്കുക, എന്തെങ്കിലും ഒരു അസ്റ്റ് പിടിച്ചെടുക്കുക എന്നുള്ളതാണ്. പിന്നെ ഏറ്റവും വലിയ ശിക്ഷ എന്ന് പറയുന്നത് വധശിക്ഷയാണ്. രണ്ടാമത് ജീവപര്യന്തമാണ്. മൂന്നാമതുള്ളത് വിവിധ വർഷങ്ങളിലേക്ക്, മൂന്ന് മാസം മുതൽ ഒരുപക്ഷേ പതിനാല് ദിവസം മുതൽ എന്തിനേറെ കോടതി അവസാനിക്കുന്നത് വരെ എന്നൊക്കെ പറഞ്ഞ് ശിക്ഷ കൊടുക്കും. അങ്ങനെ പല ടേംസിലുള്ള ശിക്ഷകളാണ്. ഈ ശിക്ഷകളൊക്കെ കൃത്യമായി ഓരോ സെക്ഷനനുസരിച്ച് എഴുതി വച്ചിട്ടുണ്ട്
ഒരാൾ ഒരു കുറ്റം ചെയ്താൽ അയാൾക്ക ശിക്ഷ കൊടുക്കണം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ഒരു നിയമം ലംഘിക്കുമ്പോഴാണ് കുറ്റമായി തീരുന്നത്. ഒരാളെ കൊല്ലരുതെന്ന രാജ്യത്ത് നിയമമില്ലെങ്കിൽ കൊന്നാൽ അത് കുറ്റമല്ല. അതുകൊണ്ട് എഴുതിവച്ചിരിക്കുന്ന ഒരു നിയമം ലംഘിക്കമ്പോൾ അയാൾക്ക് ശിക്ഷ കൊടുക്കണം. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് അഞ്ചു തരം ശിക്ഷകളാണുള്ളത്. ഏറ്റവും താഴത്തെ ശിക്ഷ എന്ന് പറയുന്നത് പിഴയാണ്. ഒരു പിഴ മാത്രം അടയ്ക്കുന്നു. അതിന് മുകളിലുള്ള ശിക്ഷ എന്ന് പറയുന്നത് സ്വത്തുക്കൾ പിടിച്ചെടുക്കുക, എന്തെങ്കിലും ഒരു അസ്റ്റ് പിടിച്ചെടുക്കുക എന്നുള്ളതാണ്. പിന്നെ ഏറ്റവും വലിയ ശിക്ഷ എന്ന് പറയുന്നത് വധശിക്ഷയാണ്. രണ്ടാമത് ജീവപര്യന്തമാണ്. മൂന്നാമതുള്ളത് വിവിധ വർഷങ്ങളിലേക്ക്, മൂന്ന് മാസം മുതൽ ഒരുപക്ഷേ പതിനാല് ദിവസം മുതൽ എന്തിനേറെ കോടതി അവസാനിക്കുന്നത് വരെ എന്നൊക്കെ പറഞ്ഞ് ശിക്ഷ കൊടുക്കും.
അങ്ങനെ പല ടേംസിലുള്ള ശിക്ഷകളാണ്. ഈ ശിക്ഷകളൊക്കെ കൃത്യമായി ഓരോ സെക്ഷനനുസരിച്ച് എഴുതി വച്ചിട്ടുണ്ട്. നിങ്ങൾ ഇന്ന കുറ്റം ചെയ്താൽ ഇന്നത്. ഐപിസി 302 അത് വധശിക്ഷ കിട്ടുന്നതാണ്, കൊലപാതകമാണ്. അതിനകത്ത് കൃത്യമായി പറയുന്നുണ്ട് മർഡറിന് വധശിക്ഷ എന്ന്. അങ്ങനെ ഈ വിവിധ തരം ശിക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട ശിക്ഷ എന്ന് പറയുന്നത് വധശിക്ഷയാണ്. പലരുടേയും ധാരണ ജഡ്ജിക്ക് ആരുടേയും പേരിൽ വധശിക്ഷ കൊടുക്കാം എന്നുള്ളതാണ്. എന്നാൽ അങ്ങനെയല്ല. വധശിക്ഷ കൊടുക്കാവുന്ന കുറ്റങ്ങൾ ഏതൊക്കെയാണെന്ന് നിയമത്തിൽ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. ലെയ്മൻസ് ലോയിലെ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത് വധശിക്ഷ കൊടുക്കാൻ കഴിയുന്ന കുറ്റങ്ങൾ ഏതൊക്കെ ആണെന്നാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121ാം വകുപ്പനുസരിച്ച് അതായത് വെയ്ജിങ് വാർ എഗൻസ്റ്റ് ഗവൺമെന്റ്.
അതായത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് വധശിക്ഷ കൊടുക്കണെമെന്ന് പറയുന്നുണ്ട്. അതിന് ട്രീസൺ എന്നാണ് പറയുന്നത്. ഇതും സെഡീഷനും തമ്മിൽ മാറിപ്പോകരുത്. ട്രീസണും ഒരു കുറ്റമാണ് സെഡീഷനും ഒരു കുറ്റമാണ്. സെഡീഷൻ വധശിക്ഷ കിട്ടുന്ന കുറ്റമല്ല. സെഡിഷനാണ് നമ്മളിപ്പോൾ പാക്കിസ്ഥാനെ പ്രകീർത്തിച്ചു, അല്ലെങ്കിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു, രാജ്യദ്രോഹമെന്ന് പറഞ്ഞ് നമ്മളിവിടെ ചാർജ് ചെയ്യുന്നത് പൊതുവേ സെഡീഷനാണ്. കനയ്യകുമാറിനെതിരെ ഒക്കെ ചാർജ് ചെയ്തത് സെഡീഷനാണ്. ട്രീസൺ എന്ന് പറയുന്നത് യഥാർത്ഥത്തിൽ നമുക്കതിനെ പൊളിറ്റിക്‌സൈസ് ചെയ്ത് എടുക്കാൻ പറ്റത്തില്ല. അതായത് ശരിക്കും നമ്മൾ ഒരു യുദ്ധം നടത്താൻ,മറ്റൊരു രാജ്യവുമായി ചേർന്ന് അല്ലെങ്കിൽ മറ്റൊരാളുമായി ചേർന്ന് ഗവൺമെന്റിനെ അട്ടിമറിക്കാൻ, അതി് ജനാധിപത്യത്തിൽ ഒരു ജനകീയ സമരമോ പ്രക്ഷോഭമോ ഒന്നുമല്ല. അല്ലാതെ തന്നെ രാജ്യദ്രോഹത്തിന്റെ ഏറ്റവും വലിയ ഉന്നതമായ ഫോമാണ് ട്രീസൺ എന്ന് പറയുന്നത്. ഈ ട്രീസൺ, അഥായത് വെയ്ജിങ് വാർ എഗൻസ്റ്റ് ഗവൺമെന്റ് എന്ന് പറയുന്നത് ചാർജ് ചെയ്ത് തെളിയിച്ചാൽ വധശിക്ഷ കൊടുക്കാം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 132ാം സെക്ഷൻ മറ്റൊരു വധശിക്ഷയ്ക്ക് കാരണമാകുന്നതാണ്. അതായത് മ്യൂട്ടിനി തെളിയിക്കാൻ. അട്ടിമറിക്ക് ശ്രമിക്കുന്നതാണ് അത്. അതായത് കലാപത്തിന് ശ്രമിക്കുകയാണ്. ആ കലാപം ആക്ച്വലി നടക്കണം. ഒരു വർഗീയ കലാപമുണ്ടായി കുറേ പേർ മരിക്കുന്നു. അങ്ങനെ ഒരു കലാപം, ബോധപൂർവ്വം ഒരാൾ കലാപമുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയും ആ ശ്രമത്തിന്റെ ഭാഗമായി കലാപം നടക്കുകയും വേണം. അത് ശ്രമിച്ചാൽ മാത്രം പോര. അങ്ങനെയെങ്കിൽ പലരുടേയും പേരിൽ കേസ് ചാർജ് ചെയ്യണം. ഒരു കലാപം ഉണ്ടാകുന്നു. മുൻപ് നമ്മൾ കേട്ട സിഖുകാരെ കൊല്ലുന്ന കലാപമുണ്ടാകുന്നു. ഇന്ദിരാ ഗാന്ധിയെ വധിച്ചതിന്റെ പേരിൽ. അല്ലെങ്കിൽ ഗുജറാത്തിൽ കലാപമുണ്ടാകുന്നു, ഒരുപാട് പേർ കൊല്ലപ്പെടുന്നു. ഈ കൊല്ലപ്പെടുന്നതിന്റെ കാരണക്കാരൻ ബോധപൂർവ്വം ഉണ്ടാക്കിയതാണെങ്കിൽ അയാൾക്ക് വധശിക്ഷ കൊടുക്കണമെന്നാണ് ഈ സെക്ഷൻ പറയുന്നത്.
194ാംമത്തെ സെക്ഷനാണ് ഇതിലെ ഏറ്റവും സുന്ദരമായ സെക്ഷൻ. അതായത് വ്യാജ രേഖകളുണ്ടാക്കി തെറ്റായ തെളിവുകളുണ്ടാക്കി ഒരാളെ കുറ്റക്കാരനാണ് എന്ന് സ്ഥാപിച്ച് അയാൾക്ക് വധശിക്ഷ കിട്ടുന്നു. അതായത് ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിൽ കോടതി തെറ്റിധരിച്ച് വധശിക്ഷ കൊടുക്കുന്നു. ഉദാഹരണത്തിന് നമ്മൾ പറഞ്ഞ ഏതെങ്കിലും ഒരു കുറ്റം. ഒരാളെ കൊന്നു എന്ന് പറയുന്നത്.വ്യാജരേഖയുണ്ടാക്കി ഒരാളെ കൊന്നുവെന്ന് പറഞ്ഞ് കോടതി തന്നെ ശിക്ഷിക്കുന്നു. പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൂർണ്ണമായും വ്യാജമായ രേഖകളും തെളിവുകളും ഉണ്ടാക്കിയിട്ട് നിരപരാധിയായ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കേണ്ട സാഹചര്യം ഉണ്ടായാൽ അങ്ങനെ ഒരു ഇന്നസെന്റായ മനുഷ്യന്റെ ജീവനെടുക്കുന്നതിന് കാരണക്കാരനായ വ്യക്തിക്ക് വധശിക്ഷ കൊടുക്കണമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ സെക്ഷൻ പറയുന്നത്.