- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; പള്ളിയിൽ നിസ്കാരത്തിനിടെ മരിച്ചത് സാമൂഹിക പ്രവർത്തകനായ കാസർകോട് സ്വദേശി
സാമൂഹിക പ്രവർത്തകനും ഷാർജ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റുമായ കാസർകോട് പരവനടുക്കം പെരിയ ഹൗസിൽ നാസർ മുഹമ്മദ്(54) അജ്മാനിലെ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച അസർ നമസ്‌കാരത്തിനെത്തിയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള നാസർ മുഹമ്മദ് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. മുഹമ്മദ്-ഹലീമാബി ദമ്പതികളുടെ മകനാണ്. സുലൈഖയാണ് ഭാര്യ. മക്കൾ: റിയാസ്, റെയ്‌സാന, റോഷ് നി, ഹാജിറ. അജ്മാൻ ഫോറൻസിക് ലാബിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
സാമൂഹിക പ്രവർത്തകനും ഷാർജ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റുമായ കാസർകോട് പരവനടുക്കം പെരിയ ഹൗസിൽ നാസർ മുഹമ്മദ്(54) അജ്മാനിലെ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച അസർ നമസ്‌കാരത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള നാസർ മുഹമ്മദ് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. മുഹമ്മദ്-ഹലീമാബി ദമ്പതികളുടെ മകനാണ്. സുലൈഖയാണ് ഭാര്യ. മക്കൾ: റിയാസ്, റെയ്‌സാന, റോഷ് നി, ഹാജിറ. അജ്മാൻ ഫോറൻസിക് ലാബിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Next Story