- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവിനെ തല്ലിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട യുവ ഐപിഎസുകാരന്റെ മരണത്തിന് കാരണമായ അപകടം അത്ര ലളിതമാണോ? രാജസ്ഥാനിലെ മാഫിയ നേതാക്കൾക്ക് തലവേദനയായിരുന്ന ദേവശീഷിന്റെ അപകടവും മരണവും ചർച്ചയാകുമ്പോൾ
ജയ്പുർ : ബിജെപി പ്രവർത്തകനെ മർദ്ദിച്ചതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഐപിഎസ് ഓഫീസർ ദേവാശിഷ് ദിയോ ചികിൽസയിലിക്കെ മരിച്ചു.39 വയസായിരുന്നു. അജ്‌മേർ ജില്ലയിൽ ബ്രഹ്മ ക്ഷേത്രത്തിൽ സുരക്ഷാ ജോലിക്കിടെ, കസേര തകർന്നുവീണു നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി ക്ഷതമേറ്റതിനെ തുടർന്ന് 10 മാസമായി ചികിത്സയിലായിരുന്നു. 2013 ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ രാജസ്ഥാൻ പൊലീസ് അക്കാദമി ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചിരുന്നു. ആദ്യം പുഷ്‌കറിലെ സർക്കാർ ആശുപത്രിയിലും,ഫോർട്ടിസ് ആശുപത്രിയിലുമാണ് ദേവാശിഷിനെ ചികിൽസിച്ചത്. പിന്നീട് ഇമ്പീരിയൽ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ 10 മാസമായി നട്ടെല്ലിനേറ്റ പരുക്ക് മൂലം അദ്ദേഹത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.ഞായറാഴ്ചയാണ് അസുഖം മൂർച്ഛിച്ച് ദേവാശിഷ് ദിയോ മരണമടഞ്ഞത്. ബിജെപി പ്രവർത്തകനെ തല്ലിയതിന്റെ പേരിൽ പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ദേവാശിഷിനെ കോട്ടയിൽ നിന്ന് സ്ഥലംമാറ്റിയിരുന്നു.ബിജെപി പ്രവർത്തകനെ മർദ്ദിച്ച സംഭവവും, അപകടവും തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ദേവാശിഷിന്റെ മരണത്തിൽ

ജയ്പുർ : ബിജെപി പ്രവർത്തകനെ മർദ്ദിച്ചതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഐപിഎസ് ഓഫീസർ ദേവാശിഷ് ദിയോ ചികിൽസയിലിക്കെ മരിച്ചു.39 വയസായിരുന്നു. അജ്‌മേർ ജില്ലയിൽ ബ്രഹ്മ ക്ഷേത്രത്തിൽ സുരക്ഷാ ജോലിക്കിടെ, കസേര തകർന്നുവീണു നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി ക്ഷതമേറ്റതിനെ തുടർന്ന് 10 മാസമായി ചികിത്സയിലായിരുന്നു. 2013 ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ രാജസ്ഥാൻ പൊലീസ് അക്കാദമി ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചിരുന്നു.
ആദ്യം പുഷ്‌കറിലെ സർക്കാർ ആശുപത്രിയിലും,ഫോർട്ടിസ് ആശുപത്രിയിലുമാണ് ദേവാശിഷിനെ ചികിൽസിച്ചത്. പിന്നീട് ഇമ്പീരിയൽ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ 10 മാസമായി നട്ടെല്ലിനേറ്റ പരുക്ക് മൂലം അദ്ദേഹത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.ഞായറാഴ്ചയാണ് അസുഖം മൂർച്ഛിച്ച് ദേവാശിഷ് ദിയോ മരണമടഞ്ഞത്.
ബിജെപി പ്രവർത്തകനെ തല്ലിയതിന്റെ പേരിൽ പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ദേവാശിഷിനെ കോട്ടയിൽ നിന്ന് സ്ഥലംമാറ്റിയിരുന്നു.
ബിജെപി പ്രവർത്തകനെ മർദ്ദിച്ച സംഭവവും, അപകടവും തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ദേവാശിഷിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ ബിജെപി തള്ളിക്കളയുകയും ചെയ്തു.
2013 ബാച്ച് ഐപിഎസ് ഓഫീസറായ ദേവാശിഷ് ബിഹാറിലെ പട്‌ന സ്വദേശിയാണ്. 2016 ൽ അജ്മീറിലെ ബീവർ നഗരത്തിൽ സർക്കിൾ ഓഫീസറായിട്ടായിരുന്നു ആദ്യ നിയമനം. ഐപിഎസ് കിട്ടും മുമ്പ് ഡൽഹിയിലെ തിഹാർ ജയിലിൽ അസിസ്റ്റന്റ് ജയിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹന്ത് സോംപുരി എന്ന പുരോഹിതന്റെ മരണത്തെ തുടർന്ന് ക്രമസമാധാനപാലനത്തിനായാണ് ദേവാശിഷിനെ ബ്രഹ്മ ക്ഷേത്രത്തിൽ സുരക്ഷാചുമതലയ്ക്ക് നിയോഗിച്ചത്. ക്ഷേത്രത്തിനടുത്ത് ഒരു ഉയർന്ന പ്ലാറ്റ്‌ഫോമിൽ, കസേരയിൽ ഇരിക്കുകയായിരുന്നു ദേവാശിഷ്. പൊടുന്നനെ കസേര തകർന്ന് അദ്ദേഹം താഴേക്ക് നിലംപതിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനുമേറ്റ ഗുരുതരമായ പരുക്ക് മൂലം അരയ്ക്ക് താഴോട്ടുള്ള ഭാഗം തളർന്നുപോയി.
സത്യത്തിനും നീതിക്കും വില കൽപ്പിച്ച പൊലീസ് ഓഫീസറായിരുന്നു ദേവാശിഷ്. കനക് ദിയോ ആണ് ഭാര്യ. മകൻ ആദിത്യ ദിയോ.പഠനകാലത്ത് മികച്ച് വിദ്യാർത്ഥിയായിരുന്നു ദേവാശിഷ്. നേതാർഹാത് വിദ്യാലയയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഐഐടിയിൽ പോകാനുള്ള മോഹം സഫലമാകാതിരുന്നതോടെ,പട്‌ന സർവകലാശാലയിൽ പ്രവേശനം നേടി.ഫരീദാബാദിലെ ദേശീയ ധനകാര്യ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന് ഡിപ്ലോമയും നേടി.

