- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെബിറ്റ് കാർഡ് പിൻ ജനറേഷന് ഇനി എടിഎമ്മിൽ പോകേണ്ട; ഒരു ഫോൺ കോളിൽ എല്ലാം റെഡി; സംവിധാനം അവതരിപ്പിച്ച് എസ് ബി ഐ; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ഡെബിറ്റ് കാർഡ് പിൻ ജനറേഷൻ ഒരു ഫോൺ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ട്രോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാർഡ് പിൻ നമ്പറും ഗ്രീൻ പിൻ നമ്പറും ലഭ്യമാക്കാനുള്ള ക്രമീകരണമാണ് എസ്ബിഐ ഒരുക്കിയത്. പിൻ ജനറേഷനുള്ള സങ്കീർണതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമയാണ് നടപടി.
സാധാരണയായി ഉപഭോക്താക്കൾ എടിഎമ്മിൽ പോയാണ് പുതിയതായി ലഭിക്കുന്ന ഡെബിറ്റ് കാർഡിന്റെ പിൻ ജനറേഷൻ സാധ്യമാക്കുന്നത്. പകരം ഒരു ഫോൺ വിളിയിലൂടെ എടിഎം പിൻ നമ്പർ ലഭിക്കുന്ന സംവിധാനമാണ് എസ്ബിഐ ഒരുക്കിയത്.
1800 112 211 അല്ലെങ്കിൽ 1800 425 3800 എന്നി നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ വിളിച്ച് പിൻ ജനറേഷൻ സാധ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. തുടർന്ന് കസ്റ്റമർ കെയർ നിർദേശങ്ങൾ പാലിക്കുന്ന മുറയ്ക്ക് പിൻ നമ്പർ ലഭിക്കുന്നതാണ്. അംഗീകൃത ഫോൺ നമ്പർ നൽകിയാണ് നടപടിക്രമം പൂർത്തിയാക്കേണ്ടത്. നടപടിക്രമം പൂർത്തിയാക്കുന്നതിനിടയിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി സംസാരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പിൻ ജനറേഷൻ പ്രക്രിയയിൽ ഡെബിറ്റ് കാർഡിന്റെയും അക്കൗണ്ട് നമ്പറിന്റെയും അവസാനത്തെ അഞ്ച് അക്കങ്ങൾ നൽകേണ്ടി വരും. ഉപഭോക്താവിന്റെ ജനിച്ച വർഷം നൽകുന്നതോടെയാണ് നടപടികൾ പൂർത്തിയാകുന്നത്. പിൻ നമ്പർ ലഭിച്ച് കഴിഞ്ഞാൽ 24 മണിക്കൂറിനകം തൊട്ടടുത്തുള്ള എസ്ബിഐ എടിഎമ്മിൽ പോയി പിൻ നമ്പർ മാറാവുന്നതാണ്.