- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീക്കൻ മാർട്ടിൻ ബാബു കശീശാ സ്ഥാനത്തേക്ക്
ഹൂസ്റ്റൺ: മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട ഹൂസ്റ്റൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മാർത്തമറിയം കത്തീഡ്രൽ ഇടവകാംഗവുമായ വടക്കേടത്ത് കമാൻഡർ ബാബു വടക്കേടത്തിന്റേയും, അന്നമ്മ ബാബുവിന്റേയും സീമന്തപുത്രൻ ഡീക്കൻ മാർട്ടിൻ ബാബുവിനെ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത
ഹൂസ്റ്റൺ: മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട ഹൂസ്റ്റൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മാർത്തമറിയം കത്തീഡ്രൽ ഇടവകാംഗവുമായ വടക്കേടത്ത് കമാൻഡർ ബാബു വടക്കേടത്തിന്റേയും, അന്നമ്മ ബാബുവിന്റേയും സീമന്തപുത്രൻ ഡീക്കൻ മാർട്ടിൻ ബാബുവിനെ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്തയും, പാത്രിയാർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനി കശീശാ സ്ഥാനത്തേക്ക് ഉയർത്തുന്നു.
1994-ൽ പുതുഞായറാഴ്ച ആറാം വയസിൽ ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയുടെ വിശുദ്ധ മദ്ബഹയിൽ ശുശ്രൂഷയ്ക്കായി ഏലിയാസ് അരമത്ത് അച്ചനാൽ കൈപിടിച്ച് കയറ്റപ്പെട്ടു. 2004 ഓഗസ്റ്റ് 22-ന് ഇടവക മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസ് തിരുമേനി ഹൂസ്റ്റൺ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വച്ച് കോറൂയോ സ്ഥാനവും, 2008 ജൂൺ 21-ന് മാത്യൂസ് മോർ അപ്രേം തിരുമേനി മണർകാട് വിശുദ്ധ മാർത്തമറിയം കത്തീഡ്രലിൽ വച്ച് യഫദിയോക്യ സ്ഥാനവും, 2014 ജനുവരി നാലാം തീയതി യൽദോ മോർ തീത്തോസ് തിരുമേനിയിൽ നിന്നും സിറിയൻ ഓർത്തഡോക്‌സ് ചർച്ച് ഓഫ് ദി വിർജിൻ മേരി, പരാമസ്, ന്യൂജേഴ്‌സിയിൽ വച്ച് പൂർണ്ണശെമ്മാശ പട്ടവും സ്വീകരിച്ചു.
സൈക്കോളജിയിൽ ബാച്ചിലർ കഴിഞ്ഞ ശെമ്മാശൻ ഹൂസ്റ്റൺ സെന്റ് മേരീസ് കാത്തലിക് സെമിനാരിയിൽ മാസ്റ്റേഴ്‌സ് ഇൻ ഡിവിനിറ്റി അവസാന വർഷ വിദ്യാർത്ഥി ആയിരിക്കെ ഹൂസ്റ്റൺ മെമോറിയൽ ഹർമ്മൻ ഹോസ്പിറ്റലിൽ ചാപ്ലിൻ ആയി ജോലി ചെയ്തുവരുന്നു. ഈ ഭദ്രാസനത്തിലെ പല പ്രമുഖ പുരോഹിതന്മാരുടെ ശിക്ഷണത്തിൽ പഠിച്ച ശെമ്മാശൻ കോട്ടയത്ത് വേങ്കടത്ത് തോമസ് മല്പാൻ അച്ചന്റെ ശിക്ഷണത്തിലായിരുന്നു.
ശെമ്മാശൻ പൈനിങ്കലായ വടക്കേടത്ത് കുടുംബത്തിലെ 37-മത് പുരോഹിതസ്ഥാനിയാണ്. ഭാര്യ: വെള്ളാവൂർ ഇഞ്ചക്കാട്ട് ലില്ലിക്കുട്ടി ജേക്കബിന്റേയും, പരേതനായ ജേക്കബ് കുട്ടിയുടേയും സീമന്തപുത്രി ശ്രുതി അന്നാ ജേക്കബ്. ഏക സഹോദരി മെർലിൻ ബാബു സൗത്ത് കരോളിനയിൽ സ്‌കൂൾ ഓഫ് ഡോക്ടറൽ ഫാർമസി സ്റ്റുഡന്റാണ്. അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ പുരോഹിതരിൽ ഒരാളായ ജോസഫ് സി. ജോസഫ് കോർഎപ്പിസ്‌കോപ്പ മാതൃസഹോദരനാണ്. കമാൻഡർ ബാബു വടക്കേടത്ത് അറിയിച്ചതാണിത്.