- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് പെൺകുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപകന്റെ തലവെട്ടാൻ സൗദിയിലെ പുതിയ രാജാവിന്റെ ആദ്യ ഉത്തരവ്; വധശിക്ഷ നടപ്പാക്കിയത് ജിദ്ദയിൽ
റിയാദ്: ആറിനും 12 നും ഇടയിൽ പ്രായമുള്ള എട്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ അദ്ധ്യാപകന്റെ തലവെട്ടാനുള്ള ആദ്യ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് സൗദിയിൽ പുതിയ രാജാവ് അധികാരമേറ്റു. സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ആറിനും 12 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ നാല് വർഷത്തോളമാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 2011
റിയാദ്: ആറിനും 12 നും ഇടയിൽ പ്രായമുള്ള എട്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ അദ്ധ്യാപകന്റെ തലവെട്ടാനുള്ള ആദ്യ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് സൗദിയിൽ പുതിയ രാജാവ് അധികാരമേറ്റു. സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ആറിനും 12 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ നാല് വർഷത്തോളമാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്.
2011 ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആറ് കുട്ടികളുടെ പിതാവായ മൂസ അൽ സഹ്രാനി (42) ആണ് വധശിക്ഷയ്ക്ക് ഇരയായത്. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ വളരെ സാഹസികമായാണ് 2011 ൽ ഇയാലെ പിടികൂടാൻ സാധിച്ചത്. ജിദ്ദയിൽ വച്ച് പരസ്യമായിട്ടാണ് ഇയാളുടെ തലവെട്ടി കൊന്നത്. ശരിയത്ത് നിയമപ്രകാരമാണ് പ്രതിക്ക് വധശിക്ഷ നൽകിയത്. ജിദ്ദയിലെ ഒരു സ്‌കൂളിലെ അദ്ധ്യാപകനാണ് പ്രതിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തിരിച്ചറിയിൽ പരേഡിന് ഹാജരാക്കിയപ്പോൾ പീഡനത്തിന് ഇരയായ കുട്ടികളിലൊരാൾ ഇയാളെ തിരിച്ചറിഞ്ഞു. പ്രാദേശിക കോടതിയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ 2014 ൽ ഇയാൾ വിധിയ്‌ക്കെതിരെ അപ്പിൽ നൽകിയെങ്കിലും അനുകൂല വിധിയുണ്ടായില്ല.