കുവൈറ്റ് : പരമ്പരാഗത കരോൾ ഗാനങ്ങളുമായി കുവൈറ്റിൽ നിന്നൊരു സംഘം ശ്രദ്ധനേടുന്നു . ഡിസംബർ വോയ്സ്എന്ന പേരിൽ, .ടൈറ്റസ് മാത്യു രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾക്ക് ,പരമ്പരാഗത കരോൾ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് ,സംഘം ഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

വീടുകൾ തോറും കയറി അവതരിപ്പിക്കുന്ന traditional കരോൾ ഗാനങ്ങളുടെ നിലവാരത്തകർച്ചക്ക് ഒരു പുതുജീവനേകുക എന്നതാണ് ടീം ഡിസംബർ വോയ്സ് ലക്ഷ്യമിടുന്നത്. കരോൾ സംഘങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ഗാനങ്ങളും അവയുടെ വരികളും ഡിസംബർ വോയ്സ് എന്ന YouTube ചാനലിലും ഫേസ്‌ബുക്ക് പേജിലും ലഭ്യമാണ് .

വിജയ് യേശുദാസ് ,എം ജി ശ്രീകുമാർ ,സുജാത ,കെസ്റ്റർ , മാർക്കോസ് തുടങ്ങിയ ഗായകരെ അണിനിരത്തി ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ നിത്യരക്ഷകൻ ,ദൈവരാജ്യം ,പിറവി ,മഞ്ഞു ,താരം തുടങ്ങിയ ക്രിസ്തീയസംഗീത ആൽബങ്ങൾക്കു സംഗീതം പകർന്നിരിക്കുന്നത് ഡിസംബർ വോയ്സ് ലെ ടൈറ്റസ് മാത്യു ആണ് .അദ്ദേഹത്തെ കൂടാതെ ജോബി എബ്രഹാം ,അനീഷ് തോമസ് പുത്തൻപുരക്കൽ ,ഷിജു വർഗീസ് ,സജു ജോർജ് എന്നിവരും ഡിസംബർ വോയ്സ് ൽ അണിനിരക്കുന്നു .