- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൂത്തുക്കുടി സ്റ്റർലൈറ്റിലെ ഓക്സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനം; തീരുമാനം തമിഴ്നാട് സർക്കാരിന്റെ സർവ്വകക്ഷി യോഗത്തിൽ; ലക്ഷ്യമിടുന്നത് ദിവസവും ആയിരം ടൺ ഉത്പാദനം
തൂത്തുക്കുടി: മലിനീകരണത്തെ തുടർന്ന് തൂത്തുക്കുടിയിൽ അടച്ചുപൂട്ടിയ സ്റ്റർലൈറ്റിലെ ഓക്സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിലാണു തീരുമാനം. വേദാന്ത കമ്പനിയുടെ സ്റ്റർലൈറ്റ് പ്ലാന്റിൽ നിന്ന് ദിവസം ആയിരം ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാമെന്നു കമ്പനി ഉറപ്പ് നൽകി.
കോവിഡ് വ്യാപനം ശക്തമാവുകയും ഓക്സിജൻ ക്ഷാമം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഓക്സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനിച്ചത്.
മലിനീകരണം ആരോപിച്ചു ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് 2018 ൽ കമ്പനി അടച്ചു പൂട്ടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story