- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ്-ബഹുഭാര്യാത്വ വിഷയങ്ങളിൽ നാളെ നിർണായക വിധി; വിധി പറയുന്നത് സുപ്രീംകോടതി ഭരണഘടനാ ബഞ്ച്; കോടതി മുഖ്യമായി പരിശോധിച്ചത് മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവോയെന്ന്
ന്യൂഡൽഹി: മുത്തലാഖ് കേസിൽ നാളെ സുപ്രീം കോടതി വിധി പറയും. മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങളിൽ വിധി നിർണായകമാകും. ഇവ രണ്ടും മുസ്‌ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോ എന്നും പരിശോധിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിക്കുക. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും മാന്യതയും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് രീതികൾ എന്ന വാദങ്ങൾ പരിശോധിച്ചായിരിക്കും വിധി.15 വർഷത്തെ വിവാഹ ബന്ധം മുത്തലാഖിലൂടെ വേർപ്പെടുത്തപ്പെട്ട സൈറാബാനു , കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ രഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണ് മുത്തലാഖ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബുഹു ഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അന

ന്യൂഡൽഹി: മുത്തലാഖ് കേസിൽ നാളെ സുപ്രീം കോടതി വിധി പറയും. മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങളിൽ വിധി നിർണായകമാകും. ഇവ രണ്ടും മുസ്‌ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോ എന്നും പരിശോധിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിക്കുക.
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും മാന്യതയും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് രീതികൾ എന്ന വാദങ്ങൾ പരിശോധിച്ചായിരിക്കും വിധി.15 വർഷത്തെ വിവാഹ ബന്ധം മുത്തലാഖിലൂടെ വേർപ്പെടുത്തപ്പെട്ട സൈറാബാനു , കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ രഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണ് മുത്തലാഖ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബുഹു ഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷി ചേർന്നിരുന്നു. മുസ്ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർ ആൻ സുന്നത്ത് സൊസൈറ്റി എന്നിവർ എതിരെയും ഹർജി നൽകി. കേന്ദ്ര സർക്കാരും ഒരു കക്ഷിയാണ്.
മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്തതുൾപ്പെടെ ഏഴ് ഹർജികളിന്മേൽ വാദംകേൾക്കുമ്പോഴായിരുന്നു കോടതിനിരീക്ഷണം. മുത്തലാഖ് പാപമാണെന്നായിരുന്നു അമിക്യസ് ക്യൂറി സൽമാൻ ഖുർഷിദ് വാദിച്ചത്.ഒറ്റയിരുപ്പിൽ മൂന്നു തവണ തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നവർക്കെതിരെ ഊരുവിലക്ക് ഏർപ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് സമുദായത്തിനു മാർഗനിർദ്ദേശം നൽകുമെന്നും അഖിലേന്ത്യാ വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തരുതെന്നു വിവാഹവേളയിൽ വരന്മാർക്ക് ഉപദേശം നൽകാൻ എല്ലാ ഖാസിമാരോടും ആവശ്യപ്പെടുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൺ നരിമാൻ, യുയു ലളിത്, എസ് അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ , പാഴ്സി, ഹിന്ദു മുസ്ലിം സമുദായങ്ങളിൽ നിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്.

