ൽഹി, കത്പുളി കോളനി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുകയും അവർക്ക് വേണ്ടി മുന്നിൽ നിന്ന സിപിഐ നേതാവ് അന്നീ രാജയെ മർദ്ദിക്കുകയും വഴി സാധാരണക്കാരനോടുള്ള തന്റെ നയം മോദി വ്യക്തമാക്കിയിരിക്കുന്നു. ആ തെരുവിൽ ഉറങ്ങുന്നത് ഒരു കലാ സംസ്‌കാരം കൂടിയാണ്. അവശേഷിക്കുന്ന കോളനി നിവാസികൾ ക്യാമ്പുകളിലേക്ക് പോകാൻ എന്തുകൊണ്ട് മടിക്കുന്നു എന്ന് അധികാരികൾ മനസ്സിലാക്കാൻ ശ്രമിക്കണമായിരുന്നു.

ഡൽഹി ആം ആദ്മി സർക്കാർ ഇത്തരം ഒരു ചേരി ഇല്ലാതാക്കിയത് അവരെ കുടിയോഴിപ്പിച്ചല്ല. അവർ പോലും അറിയാതെ അവർക്ക് വേണ്ടി കെട്ടിട സമുച്ചയങ്ങൾ പണിതതിനു ശേഷം പാർപിടം സമ്മാനിക്കുകയായിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാൻ എല്ലാ സർക്കാരും ഒരു പോലെ തൽപ്പരരാണ്, എന്നാൽ അവരുടെ ശിഷ്ട്ട ജീവിതം എങ്ങിനെയെന്ന് ആരും അന്വേഷിക്കാറില്ല. അന്നീ രാജ ഈ ദുരവസ്ഥ മനസ്സിലാക്കി തന്നെയാണ് കത്പുളി കോളനി നിവാസികളുടെ കൂടെ നിന്നത്. അവരെ പോലും അതി ക്രൂരമായി മർദ്ദിച്ച് വലിച്ചിഴക്കാൻ മോദിയുടെ പൊലീസിനു മടിയില്ലാതായിരിക്കുന്നു.

കേരളത്തിൽ അടക്കമുള്ള ഇത്തരം കുടിയൊഴിപ്പിക്കലിനെതിരെ ആം ആദ്മി പാർട്ടി ജനങ്ങളോടൊപ്പം ഉണ്ടാകും.