- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില് ജാതിയില്ലാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചോക്ക്! ഇപ്പോഴും കാണാം എസ് സി- എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും' എന്ന അശ്ലീലവാചകം! മനുസ്മൃതി നിയമമാക്കണമെന്ന് വാദിച്ച് നടക്കണോരാണ് ജാതിവിവേചനത്തെപ്പറ്റി ഘടാഘടിയൻ പോസ്റ്റുകളിടുന്നതെന്ന് ദീപ നിശാന്ത്
തൃശൂർ: കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഉള്ളിൽ ജാതീയത കൊണ്ടുനടന്ന് ജാതിയില്ലാകേരളത്തിനായി സോഷ്യൽ മീഡിയയിൽ ആവേശം കൊള്ളുന്നവരെ പരിഹസിച്ച് ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ഉള്ളിന്റെയുള്ളിൽ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്‌ബുക്ക് വാളിലും വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാർദ്ദം നിറഞ്ഞു തൂവുകയാണ്. കെവിന്റെ ചിത്രം വെച്ച് ഫേസ്‌ബുക്കിൽ കരയുന്നു എന്നാണ് ദീപ ഫേസ്‌ബുക്കിൽ കുറിച്ചത്. കേരളത്തില് ജാതിയില്ലാത്രേ! ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചുനോക്ക്. ഇപ്പോഴും കാണാം ' എസ് സി/എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും' എന്ന അശ്ലീലവാചകം എന്നും കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതീയയെ വിമർശിച്ച് ദീപ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഉള്ളിന്റെയുള്ളിൽ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്‌ബുക്ക് വാളിലും വാട്‌സപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാർദ്ദം നിറഞ്ഞു തൂവുന്നു.. കെവിന്റെ ചിത്രം വെച്ച് ഫേസ്‌ബുക്കിൽ
തൃശൂർ: കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഉള്ളിൽ ജാതീയത കൊണ്ടുനടന്ന് ജാതിയില്ലാകേരളത്തിനായി സോഷ്യൽ മീഡിയയിൽ ആവേശം കൊള്ളുന്നവരെ പരിഹസിച്ച് ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ഉള്ളിന്റെയുള്ളിൽ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്‌ബുക്ക് വാളിലും വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാർദ്ദം നിറഞ്ഞു തൂവുകയാണ്. കെവിന്റെ ചിത്രം വെച്ച് ഫേസ്‌ബുക്കിൽ കരയുന്നു എന്നാണ് ദീപ ഫേസ്‌ബുക്കിൽ കുറിച്ചത്.
കേരളത്തില് ജാതിയില്ലാത്രേ! ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചുനോക്ക്. ഇപ്പോഴും കാണാം ' എസ് സി/എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും' എന്ന അശ്ലീലവാചകം എന്നും കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതീയയെ വിമർശിച്ച് ദീപ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഉള്ളിന്റെയുള്ളിൽ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്‌ബുക്ക് വാളിലും വാട്‌സപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാർദ്ദം നിറഞ്ഞു തൂവുന്നു.. കെവിന്റെ ചിത്രം വെച്ച് ഫേസ്‌ബുക്കിൽ കരയുന്നു.
മൂന്നാല് കൊല്ലം മുമ്പ് മന്നത്ത് പത്മനാഭൻ ജയന്തി പൊതു അവധിയായിരുന്നില്ല.നിയന്ത്രിത അവധിയായിരുന്നു. അതായത് നായർ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാത്രം അവധിയെടുക്കാം.. ' നാളെ ലീവെടുത്ത് വീട്ടിലിരുന്നേക്കാം.. അല്ലെങ്കി പിള്ളേര് കരുതും നമ്മള് വല്ല എസ് സി / എസ് ടി യാണെന്ന്!' എന്ന ഭീകരതമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച സഹപ്രവർത്തകന്റെ വാളിലും ജാതിയില്ലാക്കേരളത്തിനായുള്ള ആഹ്വാനം!
കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായി ഇരുവിഭാഗങ്ങളേയും ചർച്ചയ്ക്ക് വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടയിൽ, കറുത്തു മെലിഞ്ഞ പയ്യനെ ചൂണ്ടി ഒരുളുപ്പുമില്ലാതെ, 'താനെന്താ ജാതി ?' എന്ന് ചോദിക്കുകയും, അവൻ ജാതിപ്പേര് പറഞ്ഞപ്പോൾ, 'സ്‌റ്റൈപ്പന്റ് കിട്ടിപ്പഠിക്കണതല്ലേടോ.... നന്നായിക്കൂടേ?' എന്ന ഉപദേശം കൊടുക്കാൻ ഒരു മടിയും കാട്ടാതിരിക്കുകയും ചെയ്ത ആളും വാട്‌സപ്പ് ചർച്ചകളിൽ ജാതിമദിരാന്ധരെപ്പറ്റി വാചാലനാകുന്നു!
കേരളത്തില് ജാതിയില്ലാത്രേ! ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചോക്ക്!
ഇപ്പോഴും കാണാം ' എസ് സി / എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും' എന്ന അശ്ലീലവാചകം! ടീവീല് നാല് ഇന്റർവ്യൂകള് കണ്ടോക്ക്! കേൾക്കാം, 'ഞങ്ങക്കങ്ങനെ ജാതിവ്യത്യാസൊന്നൂണ്ടാർന്നില്യാ... ഭയങ്കര ഫോർവേഡാരുന്ന്! താഴ്ന്ന ജാതിക്കാരടെ കൂടെയൊക്കെ ഭക്ഷണം കഴിക്കേം കളിക്കേം ചെയ്യാറുണ്ട്... ' എന്ന മട്ടിലുള്ള പ്രിവിലേജ് ഛർദ്ദികൾ!
സംവരണവിഭാഗത്തിലുള്ളവരുടെ വീട്ടിൽ വല്ല വിവാഹത്തിനോ ചാവടിയന്തിരത്തിനോ പോയാൽ, ഭക്ഷണം കഴിക്കാൻ നിക്കാതെ വധൂവരന്മാരെ അനുഗ്രഹിച്ച് മടങ്ങണോരാണ്...!ചായയോ മറ്റോ അവരുണ്ടാക്കിത്തന്നാ 'കരിക്കാ പഥ്യംന്ന് പറയണോരാണ് ! മുന്നിൽ കൊണ്ടുവെച്ച പാത്രങ്ങളിൽ നിന്ന് ഞാലിപ്പൂവനോ ( പഴത്തിന് അയിത്തല്യ! തൊലീണ്ടല്ലോ!) ഓറഞ്ചോ ബേക്കറി സാധനങ്ങളോ മാത്രം തിന്ന്, 'വയറിന് നല്ല സുഖല്യാ.. കിണ്ണത്തപ്പം വേണ്ടാ ' ന്ന് മൊഴിയണോരാണ്!
ഇവടെ ജാതില്യാത്രേ! മ്ലേച്ഛൻ!, ഏഭ്യൻ!, അശ്രീകരം!, ജേഷ്ഠ! കൊശവൻ!, ചെറുമൻ!, പുലയൻ! ചെറ്റ!.........തെങ്കര കൊട്ടി, ചീക്കപ്പോത്ത്, മിഞ്ചന്തീനി, എച്ചിലുനക്കി, കാലാപെറുക്കി.....ഒന്ന് സൂക്ഷിച്ചു നോക്ക്! ഇവിടിപ്പളും നമ്പൂരി പറയണ തെറീം ദളിതൻ പറയണ തെറീം എണ്ണി വേർതിരിക്കാം! അങ്ങനെയുള്ള ഇടത്തിലാണ് ജാതിയില്ലാന്ന്!ചിരിപ്പിക്കരുത്! കെവിന് ആത്മശാന്തി!
മറ്റൊരു പോസ്റ്റ്:
'എനിക്ക് എന്റെ സാഹചര്യങ്ങളിൽ ജാതീയത ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല !'' എന്ന വാചകം ചുരുങ്ങിയ പക്ഷം ഇത്തരമൊരവസരത്തിൽ പറയാതിരിക്കാനുള്ള ഔചിത്യമെങ്കിലും കാട്ടുക. സ്ത്രീപീഡനത്തെപ്പറ്റി പറയുമ്പോൾ, 'പീഡനോ? അതെന്തൂട്ടാ സാധനം? ഞാനിതുവരെ അനുഭവിച്ചിട്ടില്ലല്ലോ?' എന്ന നിഷ്‌കളങ്കമായ പ്രിവിലേജ് മൊഴികൾ പോലെ അശ്ലീലമാണത്. കൊന്തയിട്ടോനേം പൂണൂലിട്ടോനേം തൊപ്പി വെച്ചോനേം അടുത്തിരുത്തി ' മതസൗഹാർദ്ദം ' എന്ന ബോർഡെഴുതി വെച്ച് 'സമത്വസുന്ദരമാണിവിടം'എന്ന് വിളിച്ചു പറയുന്നതിൽ അവസാനിക്കുന്നതല്ല ജാതീയത. തീവ്രമായ സൂക്ഷ്മാനുഭവങ്ങളിലൂടെ ഇവിടെ ചിലർ കടന്നു പോകുന്നുണ്ട്. സ്‌കൂളുകളിൽ, കോളേജുകളിൽ, ഓഫീസുകളിൽ, മറ്റ് സ്ഥാപനങ്ങളിൽ...ഒക്കെ ജാതിവിവേചനം പേറുന്ന നിരവധി പേർ ഇവിടെ ജീവിക്കുന്നുണ്ട്.
എന്നാപ്പിന്നെ ജാതിവിവേചനം ഇല്ലാണ്ടാക്കാൻ ഈ സംവരണൊക്കെയങ്ങട്ട് നിർത്ത്യാപ്പോരേന്ന് വാദിക്കുന്നവരോട് ഒന്നുമേ മൊഴിയാനില്ല! സംവരണം എന്നത് ഒറ്റ ഒരുത്തന്റേം ഔദാര്യമല്ലെന്നും രാഷ്ട്രീയഘടനയിൽ അന്യായമായി ഒഴിച്ചുനിർത്തപ്പെടുന്നവർക്ക്, അത് സ്ത്രീകൾക്കായാലും സാമുദായികമോ വംശീയമോ ഭൂമിശാസ്ത്രപരമോ ആയ മറ്റ് കാരണങ്ങൾ കൊണ്ട് ആർക്കായാലും, പ്രാപ്യത നിഷേധിക്കപ്പെടുന്നവർക്ക് സമൂഹം സ്വാഭാവികമായി നൽകേണ്ട ദൃശ്യതയും അധികാരവും നിഷേധിക്കപ്പെടുമ്പോൾ അത് നാമമാത്രമായെങ്കിലും ഉറപ്പാക്കാനുള്ള പ്രതിനടപടിയാണ് സംവരണമെന്നുമൊക്കെ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുമെന്ന വിദൂര പ്രതീക്ഷപോലും ഇപ്പോ എനിക്കില്ല!
മനുസ്മൃതി നിയമമാക്കണമെന്ന് വാദിച്ച് നടക്കണോരാണ് ജാതിവിവേചനത്തെപ്പറ്റി ഘടാഘടിയൻ പോസ്റ്റുകളിടുന്നത്!
പോയിനെടോ!