- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലാണ് ധാരണാപത്രമെന്ന് അതിന്റെ തലക്കെട്ടിൽ തന്നെ വ്യക്തം; ആദ്യ ധാരണ തന്നെ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ; എല്ലാ കള്ളങ്ങളും പൊളിച്ച് കൂടുതൽ രേഖകൾ പുറത്ത്; ആഴക്കടലിലെ വില്ലൻ പിണറായി തന്നെ; മറുനാടൻ മുമ്പ് പറഞ്ഞത് ഇന്ന് ഏല്ലാവരും ഏറ്റെടുക്കുമ്പോൾ
തിരുവനന്തപുരം: ആഴക്കടലിലെ വില്ലൻ സംസ്ഥാന സർക്കാരാണെന്ന് ആദ്യം പറഞ്ഞതും വാർത്ത നൽകിയതും മറുനാടൻ മലയാളിയായിരുന്നു. കെ എസ് ഐ ഡി സി ധാരണാപത്രത്തിന് പിന്നിൽ സർക്കാർ ആണെന്നും വിശദീകരിച്ചു. പതിയെ എല്ലാവരും അതിലേക്ക് വരികയാണ്. ഇന്ന് എല്ലാ മുഖ്യപത്രങ്ങളിലും വാർത്ത ആഴക്കടലിലെ സർക്കാർ ഇടപെടൽ തന്നെയാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ തന്നെ എന്നതിന് കൂടുതൽ തെളിവ് പുറത്തു വരുന്നു. ഇതോടെ കേരളത്തിന്റെ സൈന്യത്തെ എങ്ങനെയാണ് പിണറായി സർക്കാർ വഞ്ചിക്കാൻ ശ്രമിച്ചതെന്നും തെളിയുന്നു.
എല്ലാം ബോട്ട് നിർമ്മാണത്തിൽ ഒതുക്കി രക്ഷപ്പെടാനാണ് പിണറായി സർക്കാരിന്റെ ശ്രമം. തെളിവുകൾ പുറത്തുവന്നപ്പോൾ ഇവയെല്ലാം പൊളിഞ്ഞു. സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ സർക്കാരിനെ അറിയിക്കാതെയാണു ധാരണാപത്രം ഒപ്പിട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പലവട്ടം പറഞ്ഞ കള്ളവും ഒടുവിൽ പൊളിഞ്ഞു. ഇപ്പോഴിതാ ഇതിന് മുമ്പേ സർക്കാർ ധാരണാ പത്രം ഒപ്പിട്ടുവെന്നും വ്യക്തമാകുകയാണ്.
കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഒപ്പിട്ട ധാരണാപത്രം കെഎസ്‌ഐഡിസിയും ഇഎംസിസിയും തമ്മിലാണെന്നായിരുന്നു ഏവരും കരുതിയത്. ഇതും തെറ്റായിരുന്നു. സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലായിരുന്നു ധാരണാപത്രം എന്നും അതിൽ സർക്കാരിന്റെ പ്രതിനിധിയായി കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം ഒപ്പിടുക മാത്രമാണു ചെയ്തതെന്നുമാണ് രേഖകൾ തെളിയിക്കുന്നത്.
സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലാണ് ധാരണാപത്രമെന്ന് അതിന്റെ തലക്കെട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രത്തിലെ ആദ്യ ധാരണ തന്നെ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനും നിലവാരമുയർത്താനുമുള്ള മത്സ്യബന്ധന ഗവേഷണ പദ്ധതിക്കായി 5000 കോടി രൂപയുടെ നിക്ഷേപം എന്നതാണ്. 2020 സെപ്റ്റംബർ 2നു തുടങ്ങുന്ന പദ്ധതിവഴി 25,000 ജോലികൾ സൃഷ്ടിക്കും. ഇതിനായി ഇഎംസിസിക്ക് വേണ്ട സഹായങ്ങളെല്ലാം സംസ്ഥാന സർക്കാർ നൽകുമെന്നും ധാരണാപത്രം പറയുന്നു.
2019 ൽ ഇഎംസിസി ഫിഷറീസ് വകുപ്പിനു നൽകിയ പദ്ധതി രൂപരേഖയും അതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിനു നൽകിയ കത്തും പുറത്തു വന്നതും സർക്കാരിന് തിരിച്ചടിയായി. പിന്നീട് അസെൻഡ് നിക്ഷേപക സംഗമത്തിൽ ക്ഷണിച്ചു വരുത്തി ധാരണാപത്രം ഒപ്പിട്ടു. ചേർത്തല പള്ളിപ്പുറത്ത് 4 ഏക്കർ ഭൂമി അനുവദിച്ചതിന്റെ രേഖകൾ പുറത്തു വന്നപ്പോൾ ഭക്ഷ്യസംസ്‌കരണ പാർക്കിന് ഭൂമി അനുവദിച്ചത് വ്യക്തമായി. അസെൻഡ് കഴിഞ്ഞ് 48 ദിവസത്തിനു ശേഷം എംഒയു ഒപ്പിട്ടെന്ന് രേഖകൾ തെളിയിച്ചു. കാലാവധി രേഖപ്പെടുത്താത്തതിനാൽ ഇപ്പോഴും ആ ധാരണാ പത്രം പ്രസക്തമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
അസെൻഡിൽ സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിലാണ് ആഴക്കടൽ മത്സ്യബന്ധന പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌ഐഎൻസി ധാരണാപത്രം ട്രോളർ, തുറമുഖ നിർമ്മാണത്തിനു മാത്രം എന്നതാണ് വസ്തുത. മുഖ്യമന്ത്രിയുടെ ഓഫിസിനെയും വകുപ്പു മേധാവിയെയും മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന രേഖയും പുറത്തു വന്നു.
മറുനാടന് മലയാളി ബ്യൂറോ