- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയയുടെ 69ാം പിറന്നാളിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് സഹോദരപുത്രി ദീപ ജയകുമാർ; പേര് എംജിആർ അമ്മ ദീപ പേരവൈ; ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ആർകെ നഗറിൽ മൽസരിക്കുമെന്നും അനന്തിരവളുടെ പ്രഖ്യാപനം
ചെന്നൈ: ജയലളിതയുടെ 69ാം പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് സഹോദരപുത്രി ദീപ ജയകുമാർ. എംജിആർ അമ്മ ദീപ പേരവൈ എന്നാണു പാർട്ടിക്കു പേരിട്ടിരിക്കുന്നത്. അണ്ണാഡിഎംകെ സ്ഥാപക നേതാവ് എംജിആറിന്റെയും ജയലളിതയെ എല്ലാവരും വിളിച്ചിരുന്ന അമ്മയെന്ന പേരും സ്വന്തം പേരും ചേർത്താണ് ദീപ പുതിയ പാർട്ടിക്കു പേരിട്ടിരിക്കുന്നത്. ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ആർകെ നഗറിൽ മൽസരിക്കുമെന്നാണ് ദീപയുടെ പ്രഖ്യാപനം. ജയയുടെ മണ്ഡലത്തിൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയായി പാർട്ടി ജനറൽ സെക്രട്ടറി വി.കെ. ശശികല മത്സരിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ശശികല അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ അടയ്ക്കപ്പെട്ടു. ഇപ്പോഴും പാർട്ടിയിൽ ശക്തമായ സ്വാധീനം തുടരുന്ന ശശികലയിൽനിന്ന് അണ്ണാഡിഎംകെയെ ഏകോപിപ്പിക്കാൻ ഒരു ഫെഡറേഷൻ രൂപീകരിക്കുമെന്നു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിൽ ദീപ വ്യക്തമാക്കി. ജയലളിതയുടെ യഥാർത്ഥ അനന്തരാവകാശി താനാണെന്ന്
ചെന്നൈ: ജയലളിതയുടെ 69ാം പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് സഹോദരപുത്രി ദീപ ജയകുമാർ. എംജിആർ അമ്മ ദീപ പേരവൈ എന്നാണു പാർട്ടിക്കു പേരിട്ടിരിക്കുന്നത്. അണ്ണാഡിഎംകെ സ്ഥാപക നേതാവ് എംജിആറിന്റെയും ജയലളിതയെ എല്ലാവരും വിളിച്ചിരുന്ന അമ്മയെന്ന പേരും സ്വന്തം പേരും ചേർത്താണ് ദീപ പുതിയ പാർട്ടിക്കു പേരിട്ടിരിക്കുന്നത്. ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ആർകെ നഗറിൽ മൽസരിക്കുമെന്നാണ് ദീപയുടെ പ്രഖ്യാപനം.
ജയയുടെ മണ്ഡലത്തിൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയായി പാർട്ടി ജനറൽ സെക്രട്ടറി വി.കെ. ശശികല മത്സരിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ശശികല അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ അടയ്ക്കപ്പെട്ടു.
ഇപ്പോഴും പാർട്ടിയിൽ ശക്തമായ സ്വാധീനം തുടരുന്ന ശശികലയിൽനിന്ന് അണ്ണാഡിഎംകെയെ ഏകോപിപ്പിക്കാൻ ഒരു ഫെഡറേഷൻ രൂപീകരിക്കുമെന്നു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിൽ ദീപ വ്യക്തമാക്കി.
ജയലളിതയുടെ യഥാർത്ഥ അനന്തരാവകാശി താനാണെന്ന് അവകാശപ്പെട്ട് ശശികലയോട് ആദ്യം യുദ്ധം പ്രഖ്യാപിച്ചത് ദീപയായിരുന്നു. ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മകളാണ് ദീപ ജയകുമർ. നേരത്തെ ഫെബ്രുവരി 14ന് ശശികലയെ അനധികൃത സ്വത്ത് സനപാദന കേസിൽ ശിക്ഷിക്കുകയും പനീർശെൽവം ചിന്നമ്മ ക്യാമ്പിനെതിരായി വിമതനാവുകയും ചെയ്തപ്പോൾ ഒപിഎസിന് ദീപ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ നിലവിൽ ഒപിഎസുമായി ഒരു സഖ്യത്തിനില്ലെന്ന നിലപാടാണ് ദീപക്ക്.
ആർകെ നഗർ നിവാസികൾ നേരത്തെ തന്നെ അമ്മയുടെ പിൻഗാമി ദീപയാണെന്ന വാദം ഉയർത്തിയിരുന്നു. അണ്ണാഡിഎംകെ അണികൾ ദീപയോട് മണ്ഡലത്തിൽ മൽസരിക്കാനും ആവശ്യപ്പെട്ടിരുന്നു.
ദീപ ജയകുമാർ പുതിയ പാർട്ടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ശശികല ക്യാമ്പിന് ആർകെ നഗർ പിടിക്കുകയെന്നത് വലിയ പ്രതിസന്ധിയാകും. ജയലളിതയുടെ മരണത്തിലെ ദുരൂഹതയാണ് ജനങ്ങളെ ചിന്നമ്മക്ക് എതിരാക്കുന്നത്.
ദീപ എതിർശബ്ദം ഉയർത്തുമ്പോഴും ചിന്നമ്മയ്ക്കൊപ്പം നിന്ന ദീപയുടെ സഹോദരൻ ദീപക് ജയകുമാറും നിലപാട് മാറ്റി ചിന്നമ്മക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ജയയുടെ സ്വകാര്യ വസതിയായ പോയസ് ഗാർഡനിലെ വേദനിലയത്തിന് അവകാശ വാദം ഉന്നയിച്ചാണ് ചിന്നമ്മ ക്യാമ്പിനെതിരായ ദീപക്കിന്റെ പടയൊരുക്കം.
ജയിലിൽ പോകുന്നത് വരെ ശശികല വേദനിലയത്തിലാണ് താമസിച്ചിരുന്നത്. അണ്ണാഡിഎംകെ നേതൃനിരയിലേക്ക് ശശികലയുടെ അന്തരവന്മാരായ ടിടിവി ദിനകരനേയും ഡോ. എസ് വെങ്കിടേഷിനേയും കൊണ്ടുവന്നതിലുള്ള എതിർപ്പ് ദീപക് പരസ്യമാക്കി. ജയലളിതയുടെ വസ്തുവകകളുടെ അവകാശം തനിക്കും ദീപിക്കും മാത്രമാണ്. ആർക്കും അതിൽ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ദീപക് വ്യക്തമാക്കിയിട്ടുണ്ട്. ഡിംസബറിൽ ജയലളിതയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത് ദീപക് ആയിരുന്നു.



