- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരികൾക്ക് സാധിക്കാത്തത് ഒരു സാധാരണക്കാരിക്ക് സാധിച്ചു; ഭിക്ഷാടനമാഫിയയുടെ കയ്യിൽ അകപ്പെട്ട കുഞ്ഞിനെ കഠിനപ്രയത്നത്തിലൂടെ കണ്ടെത്തി; ഭിക്ഷാടനം പൂർണമായും നിരോധിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ദീപ മനോജ്; മലയാളിയായ ദീപക്ക് സോഷ്യൽ മീഡിയയുടെ കൈയടി
ഡൽഹി: പത്തു വയസിനടുത്ത് പ്രായം വരുന്ന ഒരു ഭിക്ഷാടകനായ ബാലന്റെ കയ്യിൽ കിടന്ന് സദാ ഉറങ്ങുന്ന രണ്ടുവയസ്സുകാരി ബാലിക. എന്തുകൊണ്ട് ആ പെൺകുട്ടി സദാ സമയം ഇങ്ങനെ ഉറങ്ങുന്നു? നമ്മൾ എല്ലാവരും സ്ഥിരം കാണുന്ന കാഴ്ചയാണെങ്കിലും അത് ശ്രദ്ധിക്കാറില്ല. എന്നാൽ ഈ കാഴ്ച കണ്ട ദീപ മനോജിന് ഒരു സംശയം തോന്നി. പിന്നെ ഒട്ടും വൈകിയില്ല ആ രംഗം വീഡിയോയിൽ പകർത്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു. ഒരു കുഞ്ഞിന്റെ ജീവൻ മാറ്റിമറിച്ച ആ വീഡിയോ പതിനാറ് ലക്ഷം ആളുകളാണ് ഫേസ്‌ബുക്കിലൂടെ കണ്ടത്. പിന്നെ എല്ലാ മനുഷ്യസ്‌നേഹികളും കൂട്ടത്തോടെ ഷെയർ ചെയ്തു. ആ ഇടപെടലുകൾ എല്ലാം ഫലം കണ്ടു എന്ന വാർത്തയാണ് ദീപ മനോജ് ഫേസ്‌ബുക്കിലൂടെ പുറത്ത് വിടട്ത്. ഡൽഹി മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന ആ പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തി. ദീപ മനോജിന്റെ ഫേസ്‌ബുക് പോസ്റ്റ് വായിക്കാം... 'ഒരു ടീം വർക്ക് ന്റെ വിജയം... അന്ന് മുതൽ അവളെ കണ്ടെത്താൻ കൂടെ Parmeshwaran Madhu ഉണ്ടായിരുന്നു.. മരിച്ചാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞു ധൈര്യം തന്ന Jayaraj Nai
ഡൽഹി: പത്തു വയസിനടുത്ത് പ്രായം വരുന്ന ഒരു ഭിക്ഷാടകനായ ബാലന്റെ കയ്യിൽ കിടന്ന് സദാ ഉറങ്ങുന്ന രണ്ടുവയസ്സുകാരി ബാലിക. എന്തുകൊണ്ട് ആ പെൺകുട്ടി സദാ സമയം ഇങ്ങനെ ഉറങ്ങുന്നു? നമ്മൾ എല്ലാവരും സ്ഥിരം കാണുന്ന കാഴ്ചയാണെങ്കിലും അത് ശ്രദ്ധിക്കാറില്ല. എന്നാൽ ഈ കാഴ്ച കണ്ട ദീപ മനോജിന് ഒരു സംശയം തോന്നി. പിന്നെ ഒട്ടും വൈകിയില്ല ആ രംഗം വീഡിയോയിൽ പകർത്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു.
ഒരു കുഞ്ഞിന്റെ ജീവൻ മാറ്റിമറിച്ച ആ വീഡിയോ പതിനാറ് ലക്ഷം ആളുകളാണ് ഫേസ്‌ബുക്കിലൂടെ കണ്ടത്. പിന്നെ എല്ലാ മനുഷ്യസ്‌നേഹികളും കൂട്ടത്തോടെ ഷെയർ ചെയ്തു. ആ ഇടപെടലുകൾ എല്ലാം ഫലം കണ്ടു എന്ന വാർത്തയാണ് ദീപ മനോജ് ഫേസ്‌ബുക്കിലൂടെ പുറത്ത് വിടട്ത്. ഡൽഹി മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന ആ പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തി.
ദീപ മനോജിന്റെ ഫേസ്‌ബുക് പോസ്റ്റ് വായിക്കാം...
'ഒരു ടീം വർക്ക് ന്റെ വിജയം... അന്ന് മുതൽ അവളെ കണ്ടെത്താൻ കൂടെ Parmeshwaran Madhu ഉണ്ടായിരുന്നു.. മരിച്ചാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞു ധൈര്യം തന്ന Jayaraj Nair.. നമുക്ക് മുന്നോട്ടു പോകണം.. ഭിക്ഷാടനം നമുക്ക് അവസാനിപ്പിക്കാൻ.. അതിനായി ഏതറ്റം വരെ പോകാനും കൂടെ ഉണ്ടാകും എന്ന് Joby George.. പിന്നെ ഒന്നും നോക്കിയില്ല.. ഒപ്പം Manoj Mathew ന്റെ പൂർണ പിന്തുണയും... പിന്നെ പേടിയല്ല.. ആവേശമായിരുന്നു..
ലോകത്തിന്റെ പല ഭാഗത്തു നിന്നും പല കൂട്ടുകാർ കൈ കോർത്തു.. അതിൽ മുഖ്യം Ashna Abbas.. Shiju Chacko.. samosn paul.. Vinod.. Parvati.. Joseph Michael Jose എന്നിവർ ഒക്കെ ആയിരുന്നു..
ഇന്നലെ ഞങ്ങൾക്ക് കിട്ടിയ സന്ദേശമനുസരിച്ചു വളരെ ശ്രമകരമായ ഒരു അന്വേഷണം ഞങ്ങൾ നടത്തി.. ഒരു ചേരിയിൽ ആയിരുന്നു ഞങ്ങൾ എത്തപ്പെട്ടത്.. സുരക്ഷിതത്വം തോന്നായ്കയാൽ രാത്രിയിൽ അപകടം ഒഴിവാക്കാനും ഞങ്ങൾ തീരുമാനിച്ചു.. കാലിൽ മുറിവുള്ള അവൾ treatment നു എത്തുന്ന വിവരം ഡോക്ടർ വിളിച്ചറിയിച്ചു.. ഞാൻ ഇന്നലെ ഡോക്ടറെ കണ്ടു അവളുടെ ഫോട്ടോയും വീഡിയോയും അടങ്ങുന്ന details കൈമാറിയിരുന്നു... മാതാവും കുടുംബാംഗങ്ങളും അവരുടെ തെറ്റുകളിൽ ക്ഷമ പറഞ്ഞു.. ഇനി ആ തെറ്റ് ആവർത്തിക്കില്ലെന്നും.. അവൾക്കു കൈ നിറയെ മധു അങ്കിൾ മിട്ടായി വാങ്ങി കൊടുത്തു.. tuesday അവൾക്കു ഒരു സർജറി ഉണ്ട്.... അവളോടൊപ്പം ഉണ്ടാവണമെന്ന് വിചാരിക്കുന്നു..
അങ്ങനെ ആ ദൈത്യം പൂർണമായി.. ഇനിയും നമുക്ക് ഭിക്ഷാടനം പൂർണമായും നിരോധിക്കാനുള്ള mission നു മായി മുന്നോട്ടു പോകാം..'