തൃശൂർ: സംഘപരിവാറിനെ തുടർച്ചയായി വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ചോര തേടി കൊലവിളി നടത്തുന്നവർക്ക് ചുട്ട മറുപടിയുമായി കേരളവർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത്. രമേശ് കുമാർ നായർ എന്ന ബിജെപി പ്രവർത്തകന്റെ ടൈംലൈനിലാണ് ടീച്ചർക്കെതിരെ കൊലവിളിക്ക് ആഹ്ന്വാനം ഉണ്ടായത്.

we want her blood as well. she has crossed all patients ...പേഷ്യന്റസ് എന്നതിൽ അക്ഷരതെറ്റുണ്ടെങ്കിലും ഉദ്ദേശിച്ചത് പേഷ്യൻസ് എന്നാണെന്ന് വ്യക്തം. പോസ്റ്റിനെ പിന്തുണച്ച് ബിജു നായർ എന്ന പ്രവർത്തകൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും രമേഷ് പ്രതികരിച്ചത്.

ശക്തമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ബിജു നായർ ന്യായീകരണവുമായി രംഗത്തെത്തി. തന്റെ കമന്റ് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതാണ്.ദീപ ടീച്ചറിനെതിരെ പരാതിപ്പെടണമെന്നും, അതുവഴി ദീപക് നാരായണന്റെ വിവാദ പോസ്റ്റ് ഷെയർ ചെയതതിന് അർഹമായ ശിക്ഷ നൽകണമെന്നുമാണ് രമേശ് ഉദ്ദേശിച്ചതെന്നാണ ്ബിജുവിന്റെ വാദം.വീ വിൽ കീപ് ട്രൈയിങ് എന്നതിനർഥം ദീപയുടെ കേസിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാമെന്നുമാണ്.മറ്റുതരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾക്കെതിരെ താൻ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബിജു നായർ ഫേസ്‌ബുക്കിൽ കുറിച്ചു.ഇതുകൊണ്ടൊന്നും തങ്ങളെ നിശ്ശബ്ദരാക്കാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം ഇരുവരുടെയും പോസ്റ്റുകളെ വിമർശിച്ച് നിരവധി പേരാണ് ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. തന്റെ ചോരയ്ക്കായി ദാഹിക്കുന്നവർക്ക് ദീപ നിശാന്ത് ഒരുകൊതുകിന്റെ ചിത്രം കാട്ടി മറുപടി നൽകുന്നത് ഇങ്ങനെ:
അപൂർവ്വയിനത്തിൽപ്പെട്ട ജീവികളിലൊന്നാണ്. ഉത്തരേന്ത്യയിൽ ധാരാളമായി കണ്ടു വരുന്നു!മനുഷ്യന്റെ രക്തമാണ് പഥ്യം!