തിരുവനന്തപുരം: ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു എന്ന കാരണത്താൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും വിശദീരണം നൽകേണ്ടി വരുകയും ചെയ്ത അദ്ധ്യാപികയാണ് കേരളാ വർമ്മയിലെ ദീപാ നിശാന്ത്. ബീഫ് ഫെസ്റ്റിനെ പിന്തുണച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിലും ഇവരെ കുറിച്ച് നുണപ്രചരണങ്ങൾ നടക്കുകയുണ്ടായി. ദീപാ നിശാന്തിന് വിദ്യാഭ്യാസ യോഗ്യതയില്ലെന്നും അദ്ധ്യാപക നിയമനം 25 ലക്ഷം രൂപ കോഴ കൊടുത്തു നേടിയതാണെന്നുമായിരുന്നു പ്രചരണം.

എന്നൽ, ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി ദീപ നിശാന്ത് രംഗത്തെത്തി. തനിക്കെതിരെ ഉയർത്ത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് ദീപാ നിശാന്ത് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു. അവഗണന അർഹിക്കുന്നതാണ് ദീപാ നിശാന്ത് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച മാദ്ധ്യമവാർത്ത ധാർമ്മികത വെടിഞ്ഞതാണ്. ഒരു അഭിപ്രായം പറഞ്ഞതിന് ഉയർന്ന ആക്ഷേപങ്ങളിൽ ഏറ്റവും അപഹാസ്യമായതായിരുന്നു ഇതെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ദീപ നിശാന്ത് പറയുന്നു.

യുജിസി - നെറ്റ് യോഗ്യതയില്ലെന്ന് പറഞ്ഞവർ കാണാൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഒപ്പം 2003ൽ ഒന്നാം റാങ്കോടെ എംഎ ജയിച്ചതിന്റെ സർട്ടിഫിക്കറ്റും വിമർശകർക്ക് മറുപടിയായി പോസ്റ്റ് ചെയ്തു. 25 ലക്ഷം കൈക്കൂലി കൊടുത്താണ് ജോലി വാങ്ങിയത് എന്ന ആരോപണത്തിനും തകർപ്പൻ മറുപടി ദീപ നിശാന്ത് നൽകുന്നു. കൈക്കൂലി വേണ്ടുവോളം കൊടുത്ത ബോർഡിന്റെ പൊന്നോമനപ്പുത്രിക്ക് ഇന്റർവ്യൂവിന് ലഭിച്ച മാർക്ക് ഒന്ന് അന്വേഷിക്കണമെന്നും ദീപ ടീച്ചർ ആവശ്യപ്പെടുന്നു.

ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: 

 

ഇത്തരമൊരു പോസ്റ്റ് ഇടണമെന്ന് കരുതിയതല്ല.ചിലതൊക്കെ അർഹിക്കുന്നത് പരിപൂർണ്ണ അവഗണന മാത്രമാണെന്ന് അറിയാഞ്ഞിട്ടുമല്ല. എങ്കിലു...

Posted by Deepa Nisanth on Monday, November 2, 2015