- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായ പ്രകടനങ്ങൾക്ക് വിശദീകരണം നൽകേണ്ടി വരുന്നത് സ്വാതന്ത്ര്യങ്ങൾക്ക് മേലുള്ള കടന്നുകയറ്റം; സാമൂഹിക ഇടപെടൽ അദ്ധ്യാപിക എന്ന ഉത്തരവാദിത്തത്തെ ബാധിക്കാറില്ല: പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ദീപാ നിശാന്ത്
തൃശൂർ: കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് അദ്ധ്യാപിക ദീപാ നിശാന്ത് രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് ദീപാ നിശാന്ത് പിന്തുണച്ചവർക്ക് നന്ദി അറിയിച്ചത്. 'ബീഫ് ഫെസ്റ്റിവൽ എന്ന പ്രതീകാത്മക പ്രതിഷേധ സമരത്തിന്റെ സംഘാടനത്തിൽ ഞാൻ ഒരു പങ്കും വഹിച്ചിട്ടില്ലെങ്കിലും ആശയപരമായി ആ സമരത്തെയും
തൃശൂർ: കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് അദ്ധ്യാപിക ദീപാ നിശാന്ത് രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് ദീപാ നിശാന്ത് പിന്തുണച്ചവർക്ക് നന്ദി അറിയിച്ചത്.
'ബീഫ് ഫെസ്റ്റിവൽ എന്ന പ്രതീകാത്മക പ്രതിഷേധ സമരത്തിന്റെ സംഘാടനത്തിൽ ഞാൻ ഒരു പങ്കും വഹിച്ചിട്ടില്ലെങ്കിലും ആശയപരമായി ആ സമരത്തെയും സമകാലിക സാഹചര്യങ്ങളിലുള്ള അതിന്റെ പ്രസക്തിയേയും ഞാൻ പിന്തുണക്കുന്നു. ഒരു വ്യക്തി എന്ത് ഭക്ഷണം കഴിക്കണം എന്ന കാര്യത്തിൽപ്പോലും മത വർഗീയതയും അതിന് അമിതമായ സ്വാധീനമുള്ള ഭരണകൂടവും അനാശാസ്യമായ ഇടപെടലുകൾ നടത്തുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടി വിദ്യാർത്ഥി സമൂഹത്തിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സംഘടിക്കാനും പ്രതികരിക്കാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ഇത്തരം സാർത്ഥകമായ പ്രയോഗങ്ങളാണ് ഫാസിസത്തെ പ്രതിരോധിക്കാൻ ഏറ്റവും അനുയോജ്യമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു' ദീപ പറയുന്നു.
'രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ഇടപെടാനും പരസ്യമായി അഭിപ്രായം പറയാനും മാത്രമല്ല, വേണമെങ്കിൽ ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാനും ഏത് തലത്തിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ വേണമെങ്കിലും മത്സരിക്കാനും പോലുമുള്ള അവകാശം എന്നേപ്പോലുള്ളവർക്കുണ്ട്. അതുകൊണ്ടു തന്നെ ഓരോ അഭിപ്രായപ്രകടനങ്ങൾക്കും പുറകെ വിശദീകരണം നൽകേണ്ടി വരിക എന്നത് എന്റെ സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.' ദീപ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒരു അദ്ധ്യാപിക എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്ത നിർവ്വഹണത്തെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാണ് രാഷ്ട്രീയ, സാമൂഹിക, സാഹിത്യ മേഖലകളിലുള്ള ഇടപെടലുകളെ ഞാൻ രൂപപ്പെടുത്താറുള്ളതെന്നും ദീപ പറഞ്ഞു. കക്ഷി-രാഷ്ട്രീയ, ജാതി-മത, സാമ്പത്തിക പരിഗണനകൾക്കതീതമായി വിദ്യാർത്ഥികളെ ഒരുപോലെ കാണാനും അവരോട് ഒരുപോലെ ഇടപെടാനും നൂറ് ശതമാനം എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ ആരോപണമുന്നയിക്കുന്നവരുടെ കൂട്ടത്തിൽപ്പെട്ടവർ പോലും ഇതംഗീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.- ദീപ വ്യക്തമാക്കി.
നന്ദി .....കാണാത്തിടങ്ങളിലെ കൂട്ടുകാർക്ക്..രാഷ്ട്രീയ ഭേദമെന്യേ കൂടെ നിന്നവർക്ക്...എന്റെ കുട്ടികൾക്ക്.....കേരള വ...
Posted by Deepa Nisanth on Friday, October 9, 2015