- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗന്ദര്യമുള്ള ഒരു മുഖം ഉണ്ടെങ്കിൽ അറിയാത്ത കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞു കയ്യടി നേടാൻ ശ്രമിക്കുന്ന വിഡ്ഢിക്കൂട്ടങ്ങളുടെ പ്രതിനിധിയാണ് ദീപ നിഷാന്ത്; ഗൗരവതരമായ സാമൂഹിക ഇടപെടലിൽ നിന്നും സ്തുതിപാടലിന്റെയ്യും പകവീട്ടലിന്റെയും ഇടമായി സോഷ്യൽ മീഡിയയെ മാറ്റിയതിൽ ഇത്തരക്കാർ ഒന്നാം പ്രതികളാണ്: വേറൊരാളാളുടെ ഹൃദയാവിഷ്കാരം മോഷ്ടിച്ച് സ്വന്തമെന്നു പറഞ്ഞു വിൽക്കുകയും മോഷണത്തെ ന്യായീകരിച്ചു സ്വയം ഇളിഭ്യയാകുകയും ചെയ്യുന്ന ദീപ നിഷാന്തുമാർ അറിയാൻ
ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഓരോ മനുഷ്യന്റെയും ജീവിതത്തെ അനുനിമിഷം മാറ്റി മറിക്കുന്നു. ഇങ്ങനെ മാറുന്ന ജീവിത രീതിയെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ഗുണം ചെയ്യുന്ന തരത്തിൽ മാറ്റിത്തീർക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധർമ്മം. അത്തരത്തിൽ ചിന്തിക്കുമ്പോൾ സോഷ്യൽ മീഡിയായുടെ ഉയിർത്തെഴുന്നേൽപ്പ് മനുഷ്യ സമൂഹത്തിന് ഒരുപാട് ഗുണം ചെയ്യേണ്ടതാണ്. സോഷ്യൽ മീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്നത് അറിവിന്റെ മേഖലയിലാണ്. ഓരോ മനുഷ്യന്റെയും കൈവിരലുകൾക്കിടയിൽ എല്ലാ വിവരങ്ങളും ഒളിച്ചിരിക്കുന്നു എന്നത് അത്ര ചെറിയ വിവരമല്ല. അറിവാണ് സമൂഹത്തിന്റെ പുരോഗതിക്ക് ഏറ്റവും വലുത്. നിർഭാഗ്യവശാൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ ചിലരെങ്കിലും ഉപയോഗിക്കുന്നത് നമ്മുടെ സമൂഹത്തെ പിറകോട്ട്‌നടത്തുന്നതിനാണ്. ഫേസ്‌ബുക്കും ട്വിറ്ററുമടങ്ങുന്ന സോഷ്യൽ മീഡിയ മിക്കവരും ഉപയോഗിക്കുന്നത് അവരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിനും അവരുടെ താൽപര്യങ്ങൾക്ക് എതിരായിരിക്കുന്നവർക്കെതിരെ നുണ പ്രചരിപ്പിക്കുന്നതിനു
ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഓരോ മനുഷ്യന്റെയും ജീവിതത്തെ അനുനിമിഷം മാറ്റി മറിക്കുന്നു. ഇങ്ങനെ മാറുന്ന ജീവിത രീതിയെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ഗുണം ചെയ്യുന്ന തരത്തിൽ മാറ്റിത്തീർക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധർമ്മം. അത്തരത്തിൽ ചിന്തിക്കുമ്പോൾ സോഷ്യൽ മീഡിയായുടെ ഉയിർത്തെഴുന്നേൽപ്പ് മനുഷ്യ സമൂഹത്തിന് ഒരുപാട് ഗുണം ചെയ്യേണ്ടതാണ്. സോഷ്യൽ മീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്നത് അറിവിന്റെ മേഖലയിലാണ്.
ഓരോ മനുഷ്യന്റെയും കൈവിരലുകൾക്കിടയിൽ എല്ലാ വിവരങ്ങളും ഒളിച്ചിരിക്കുന്നു എന്നത് അത്ര ചെറിയ വിവരമല്ല. അറിവാണ് സമൂഹത്തിന്റെ പുരോഗതിക്ക് ഏറ്റവും വലുത്. നിർഭാഗ്യവശാൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ ചിലരെങ്കിലും ഉപയോഗിക്കുന്നത് നമ്മുടെ സമൂഹത്തെ പിറകോട്ട്‌നടത്തുന്നതിനാണ്. ഫേസ്‌ബുക്കും ട്വിറ്ററുമടങ്ങുന്ന സോഷ്യൽ മീഡിയ മിക്കവരും ഉപയോഗിക്കുന്നത് അവരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിനും അവരുടെ താൽപര്യങ്ങൾക്ക് എതിരായിരിക്കുന്നവർക്കെതിരെ നുണ പ്രചരിപ്പിക്കുന്നതിനുമാണ്.
അത്തരത്തിൽ ഒട്ടേറെ കൂട്ടായ്മകൾ സോഷ്യൽ മീഡിയയിൽ വളർന്ന് വരുന്നുണ്ട്. മഹാ ഭൂരിപക്ഷം വരുന്ന സോഷ്യൽ മീഡിയ ഇടപാടുകാരും സാധാരണക്കാരും ദുർബലരുമായതുകൊണ്ട് സംഘടിതമായി നുണ പറഞ്ഞുകൊണ്ട് ആധിപത്യം സ്ഥാപിക്കാനും സത്യത്തെ വളച്ചൊടിച്ച് നുണയാക്കാനും നുണയെ വളച്ചൊടിച്ച് സത്യമാക്കാനും എളുപ്പമാണ്. സൗന്ദര്യമുള്ള സ്ത്രീ രൂപമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കണ്ടെത്തുക എളുപ്പമാണ്. ഇത്തരം സൗന്ദര്യമുള്ള പല രൂപങ്ങളും അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി പല ജൽപനങ്ങൾ നടത്തുകയും അതൊക്കെ ശരിയാണ് എന്ന തരത്തിൽ സമൂഹചത്തിലെ വലിയൊരു വിഭാഗം വിശ്വസിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ അതിനെ സ്ത്രീ വിരുദ്ധം എന്ന് പറയരുത്.
പലപ്പോഴും സൗന്ദര്യത്തിന്റെ വെളിച്ചത്തിൽ അവർക്കറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുകയും ഏതെങ്കിലും ഒരു സ്തുതി പാടകരുടെ ജിഹ്വയായി മാറുകയും ചെയ്യുന്ന അനേകം പേരെ നമുക്ക് കണ്ടെത്താം. അത്തരത്തിൽ ഒരാളണ് ദീപ നിശാന്ത് എന്ന തൃശ്ശൂർ കേരള വർമ്മ കോളേജിലെ അദ്ധ്യാപിക. ഒരു കോളേജ് അദ്ധ്യാപികയാകാൻ വേണ്ട യോഗ്യതയും അതിനുള്ള അടിസ്ഥാന കഴിവുകളും ഒക്കെ അവർക്കുണ്ടെങ്കിലും അവരിന്ന് കേരളീയ സമൂഹത്തിലെ ഏറ്റവും വലിയ പുരോഗമന വാദിയായ എഴുത്തുകാരിയായി അറിയപ്പെടുന്നത് അത്രമേൽ നീതിയുക്തമാണോ എന്ന ചോദ്യം പലരും ഉയർത്തിയിട്ടുണ്ട്.
അവരുടെ പുസ്തകങ്ങളുടെ ശാലീനതയും സൗന്ദര്യവുമൊക്കെ സോഷ്യൽ മീഡിയായുടെ സൃഷ്ടി മാത്രമാണ്. ഉദാത്തമായ മലയാള സാഹിത്യത്തിനോ മലയാള ഭാഷയ്‌ക്കോ എന്തെങ്കിലും സംഭാവന നൽകാതെ തന്നെ അത്തരത്തിൽ ജീവിതം തന്നെ ഭാഷയ്ക്കും സാഹിത്യത്തിനും മാറ്റിവച്ച പലരേക്കാൾ പേരും പെരുമയും പ്രശസ്തിയും നേടാൻ അവർക്ക് സാധിച്ചത് അവരുടെ സൗന്ദര്യവും സോഷ്യൽ മീഡിയ ഇടപെടലും കൊണ്ടാണ്. ഇടതു സൈബർ ഇടത്തിന്റെ മുഖമായി മാറിക്കൊണ്ട് പറയുന്ന ഓരോ അഭിപ്രായങ്ങളും ആ മേഖലയ്ക്ക് തൃപ്തിയുണ്ടാക്കുന്നതാക്കാൻ വേണ്ടി കർശന നിബന്ധനയോടെ സംസാരിക്കുകയും ആവേശം കൊള്ളുകയും ചെയ്യുന്ന സ്ത്രീയാണ് ദീപ.