- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനിക്കാരുടെ പിന്തുണ എനിക്ക്; ഞാൻ പിണറായിയുടെ മാനസപുത്രൻ; 'കൊച്ചി' പിടിക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ ധർമ്മടത്തുകാരൻ; വ്യാജ സർട്ടിഫിക്കറ്റുകാരന്റെ നീക്കത്തിൽ അസംതൃപ്തി പുകയുന്നു: അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തിനെതിരായ കേസുകൾ വീണ്ടും സജീവമാകും
കൊച്ചി: കേരളാ പത്രപ്രവർത്തക യൂണിയനിൽ തെരഞ്ഞെടുപ്പ് കാലമാണ്. യൂണിയൻ പിടിക്കാൻ കരുനീക്കവുമായി വ്യാജ സർട്ടിഫിക്കറ്റുകാരൻ രംഗത്ത് വന്നത് അധികാര വടംവലിക്ക് പുതുമാനം നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തനിക്കുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് കൊച്ചി പ്രസ് ക്ലബ്ബിലേക്ക് മത്സരിക്കുന്നതെന്നുമാണ് അമൃതാ ടിവിയുടെ കൊച്ചി റിജിയണൽ ചീഫായ ദീപക് ധർമ്മടം പറയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന പേരിൽ വമ്പൻ പിരിവും കൊച്ചിയിലെ ബിസിനസ് ലോകത്ത് നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണ് ദീപക്. ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഉന്നത തല സ്വാധീനത്തിന്റെ ഫലമായി ഒതുക്കി വച്ചിരിക്കുകയാണ് ഇയാൾ. മീഡിയാ അക്കാഡമിയുടെ ജനറൽ കൗൺസിലിമുണ്ട്. പത്താംക്ലാസ് മാത്രം ജയിച്ച പ്രിഡിഗ്രി ഇല്ലാത്ത ഇയാൾ വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് പാസ്‌പോർട്ടിൽ ഇസിഎൻആർ പതിച്ചിരുന്നു. പിഴയടച്ച് കേസ് ഒതുക്കി തീർത്തു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ യുഡിഎഫിനെ സ്വാധീനിച്ച് കേസ് ഒതുക്കി ത
കൊച്ചി: കേരളാ പത്രപ്രവർത്തക യൂണിയനിൽ തെരഞ്ഞെടുപ്പ് കാലമാണ്. യൂണിയൻ പിടിക്കാൻ കരുനീക്കവുമായി വ്യാജ സർട്ടിഫിക്കറ്റുകാരൻ രംഗത്ത് വന്നത് അധികാര വടംവലിക്ക് പുതുമാനം നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തനിക്കുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് കൊച്ചി പ്രസ് ക്ലബ്ബിലേക്ക് മത്സരിക്കുന്നതെന്നുമാണ് അമൃതാ ടിവിയുടെ കൊച്ചി റിജിയണൽ ചീഫായ ദീപക് ധർമ്മടം പറയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന പേരിൽ വമ്പൻ പിരിവും കൊച്ചിയിലെ ബിസിനസ് ലോകത്ത് നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണ് ദീപക്. ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഉന്നത തല സ്വാധീനത്തിന്റെ ഫലമായി ഒതുക്കി വച്ചിരിക്കുകയാണ് ഇയാൾ. മീഡിയാ അക്കാഡമിയുടെ ജനറൽ കൗൺസിലിമുണ്ട്. പത്താംക്ലാസ് മാത്രം ജയിച്ച പ്രിഡിഗ്രി ഇല്ലാത്ത ഇയാൾ വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് പാസ്‌പോർട്ടിൽ ഇസിഎൻആർ പതിച്ചിരുന്നു. പിഴയടച്ച് കേസ് ഒതുക്കി തീർത്തു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ യുഡിഎഫിനെ സ്വാധീനിച്ച് കേസ് ഒതുക്കി തീർത്തു. എന്നാൽ ഇത് പൂർണ്ണമായും ക്ലോസ് ചെയ്തിട്ടുമില്ല. യുഡിഎഫിനെ തുടർന്ന് ഇടതു പക്ഷം അധികാരത്തിലെത്തി. അപ്പോൾ പിണറായിയുടെ വിശ്വസ്തനാണെന്നും പറയുന്നു. മുഖ്യമന്ത്രിയുടെ നോമിനിയെന്ന് പറഞ്ഞാണ് കൊച്ചി പ്രസ് ക്ലബ്ബിൽ മത്സരിക്കാൻ കോപ്പു കൂട്ടുന്നത്- കൊച്ചിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മറുനാടനോട് പറഞ്ഞു
ദേശാഭിമാനിയുടെ പിന്തുണ തനിക്കാണെന്നും ഇയാൾ പറയുന്നു. ദേശാഭിമാനിയിലെ പ്രമുഖനെ അമൃതയിൽ കൊണ്ടു പോയി ചികിൽസിച്ചത് താനാണെന്നും ഈ പ്രമുഖൻ തന്റെ പേര് കൊച്ചിയിലെ പ്രസ് ക്ലബ്ബിന്റെ തലപ്പത്തേക്ക് മുന്നോട്ട് വച്ചെന്നും ഇയാൾ പറയുന്നു. ഇതെല്ലാം അവകാശ വാദമാണെന്ന് പലർക്കും അറിയാം. എന്നാൽ പിണറായി വിജയനുമായുള്ള ഫോട്ടോയും മറ്റും ഉപയോഗിച്ച് പ്രചരണം തുടരുകയാണെന്നാണ് ആക്ഷേപം. അതിനിടെ ദീപക്കിനെതിരെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ ഇപ്പോഴും കേസ് നിലവിലുണ്ട്. തലശ്ശേരി ഡിവൈഎസ്‌പിയെ സ്വാധീനിച്ച് കേസ് ഒതുക്കി വച്ചിരിക്കുകയാണ്. ഈ വിരുതൻ കൊച്ചി മിഡീയാ അക്കാഡമിയിൽ കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിഴയടച്ച വ്യക്തി എങ്ങനെ മിഡീയാ അക്കാദമിയിൽ പഠിപ്പിക്കുമെന്നാണ് ഉയരുന്ന ചോദ്യം.
എത്ര ഉന്നതനായാലും കള്ളനാണെങ്കിൽ പിടിക്കുമെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്. മാതൃഭൂമി പീഡനത്തിൽ അമൽ വിഷ്ണുദാസിനെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാൽ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റുമായി പോയ ദീപക് ഇപ്പോഴും സ്വതന്ത്രനാണ്. സാമ്പത്തിക ഇടപാടുകൾ ഈ വിഷയത്തിൽ നടന്നതായി അമൃതയിലെ ജീവനക്കാർ തന്നെ ആരോപിക്കുന്നു. പ്രതിരോധ വകുപ്പിന്റെ രഹസ്യങ്ങൾ ചോർത്താൻ ചാനലിലെ ഉന്നതരും കൂട്ടുനിന്നു. ഇങ്ങനെ കിട്ടിയ പണം തിരുവനന്തപുരത്ത് കാലടിയിൽ ഫ്‌ളാറ്റ് നിർമ്മാണത്തിന് വിനിയോഗിക്കുകയും ചെയ്തു. അമൃതിയിലെ ജീവനക്കാർ വ്യാജ സർട്ടിഫിക്കറ്റുള്ള ദീപക്കിനെ വിടരുതെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നിട്ടും അതു വകവയ്ക്കാതെ മനപ്പൂർവ്വം വിട്ടു. ഇതിൽ തന്നെ വ്യക്തമായ ഗൂഢാലോചനയുണ്ട്. പീഡകരെ കുടുക്കുന്ന പിണറായി ഇക്കാര്യം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം മാധ്യമ പ്രവർത്തകർക്കിടയിൽ ശക്തമാണ്.
പിണറായി വിജയന്റെ പേരുപറഞ്ഞ് ദൃശ്യമാധ്യമ പ്രവർത്തകരെ കൂടെ കൂട്ടാനാണ് നീക്കം. ഈയിടെ തിരുവനന്തപുരത്ത് എത്തിയ ദീപക് പിണറായി പറഞ്ഞിട്ടാണെന്ന പേരിൽ ദൃശ്യമാധ്യമ പ്രവർത്തകരുടെ യോഗം വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു നിർദ്ദേശം ആരും കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് സൂചന ലഭിച്ചു. ഇതോടെ ആരും പങ്കെുടത്തില്ല. ഇതോടെയാണ് കൊച്ചിയിൽ എത്തി വ്യാജ പ്രചരണത്തിന് ദീപക് തയ്യാറായത്. ദേശാഭിമാനിയേയും കൈരളിയേയും ഇതിലേക്ക് അനാവ്ശ്യമായി വലിച്ചിഴക്കുകയും ചെയ്യുന്നു. അമൽ വിഷ്ണുനാഥിന്റെ കാര്യത്തിൽ എടുത്ത ആർജ്ജവും ദീപക്കിന്റെ സർട്ടിഫിക്കറ്റ് വിഷയത്തിൽ പൊലീസും പിണറായിയും എടുക്കണമെന്നാണ് പത്രപ്രവർത്തകരുടെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് അമൃതയിലെ മാധ്യമ പ്രവർത്തകൻ ധർമ്മടം എസ് ഐയ്ക്ക് പരാതി നൽകിയിരുന്നു. തെളിവ് സഹതിമാണ് ഇത് നൽകിയത്. ദിപീക്കിന്റെ കേസ് എങ്ങനെ അട്ടിമറിച്ചുവെന്നും വിശദീകരിച്ചിരുന്നു. ഈ മാധ്യമ പ്രവർത്തകന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ല. യുഡിഎഫ് ഭരണകാലത്തായിരുന്നു ഇതുകൊടുത്തത്. പാസ്‌പോർട്ട് ഓഫീസറുടെ വിവരാവകാശ രേഖ പരിശോധിച്ചാൽ തന്നെ വ്യാജ സർട്ടിഫിക്കറ്റിന് പിഴയടച്ച വ്യക്തിയാണ് ഇയാളെന്ന് ഉറപ്പിക്കാനാകും. മിഡിയാ അക്കാദിമിയുടെ പ്രധാനിയായി ഇയാൾ മാറിയതും അൽഭുതമാണ്. ഈ പദവി ഉപയോഗിച്ചാണ് കൊച്ചിയിലെ പത്രലോകത്ത് പിടിമുറുക്കാനുള്ള ദീപക്കിന്റെ ശ്രമം. തീവ്രവാദ സംഘടനകളുമായും ദീപക്കിന് ബന്ധമുണ്ടെന്ന ആരോപണും സജീവമാണെന്നും ആക്ഷേപമുണ്ട്.