- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജരേഖയുമായി പ്രതിരോധ വകുപ്പിന്റെ രഹസ്യങ്ങൾ ചോർത്തി; കൃത്രിമ ഡിഗ്രിയുമായി പാസ്പോർട്ട് എടുത്തതിന് പിഴയടച്ചു; സ്വർണ്ണ കടത്തിലെ ചോർത്തലുകാരൻ ഇന്ന് മുഖ്യമന്ത്രിയുടെ വീട്ടിലെ നിത്യ സന്ദർശകൻ; തിരുവോണ ചിത്രം കണ്ട് ഞെട്ടി കേന്ദ്ര ഇന്റലിജൻസ്; ദീപക് ധർമ്മടം വീണ്ടും ചർച്ചകളിൽ
കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിൽ പങ്കെടുത്ത ഈ മാധ്യമ പ്രവർത്തകന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഉള്ളത് സർവ്വ സ്വാതന്ത്ര്യം. ഇത് മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയാണെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികൾ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര വകുപ്പിനെ ഇന്റലിജൻസ് ബ്യൂറോ അറിയിക്കും.
ഇതിന് മുമ്പ് സ്വർണ്ണ കടത്തിലെ സ്വപ്നാ സുരേഷ് കേസിനിടെയും ഈ മാധ്യമ പ്രവർത്തകനെതിരെ രഹസ്യാന്വേഷണ വിഭാഗം സൂചനകൾ നൽകിയിരുന്നു. സ്വർണ്ണ കടത്തിനിടെ ഇയാൾ നൽകിയ പല വാർത്തകളും സംശയ നിഴലിലുമായിരുന്നു. കോഴിക്കോട്ടെ പല സ്വർണ്ണ കടകളിലേയും റെയ്ഡ് ആദ്യം എത്തി ഷൂട്ട് ചെയ്യുന്നത് പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കോഴ്സിന് പോയ മാധ്യമ പ്രവർത്തകനായിരുന്നു.
മുട്ടിൽ മരം മുറി കേസിൽ എൻ.ടി സാജന് ഒത്താശചെയ്തെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്ന മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടം തിരുവോണ നാളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിലെ വീട്ടിൽ സന്ദർശിച്ചത് വിവാദത്തിലായിരുന്നു. മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കൺസർവേറ്റർ എൻ.ടി സാജനെതിരെ നടപടി നിർദ്ദേശിക്കുന്ന അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ദീപക് ധർമ്മടം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച് അരമണിക്കൂറോളം നീണ്ടുനിന്നതായാണ് മുഖ്യമന്ത്രിയുടെ ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി ഏറ്റവും അടുപ്പമുള്ള മാധ്യമപ്രവർത്തകനാണ് ദീപക് ധർമ്മടം.
എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രതിരോധ രഹസ്യം ചോർത്തിയ വ്യക്തിയെന്ന് ആരോപണമുള്ളയാൾ മുഖ്യമന്ത്രിയെ കാണുന്നത് സുരക്ഷാ പ്രശ്നമാണ്. യാതൊരു പരിശോധനയും ഇല്ലാതെ ഇയാൾ മുഖ്യമന്ത്രിയെ കാണാനെത്തുന്നത് കേന്ദ്ര ഏജൻസികളെ അലട്ടുന്നുണ്ട്. രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും സിനിമാക്കാരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വ്യാജ രേഖാ കേസിൽ അന്വേഷണം അട്ടിമറിച്ച സംഭവിത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പരാതി പൊലീസിൽ എത്തിയങ്കിലും ആരും ഒന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 813/13 എന്ന കേസ് ഫയൽ പരിശോധിച്ചാൽ കേസ് ഒതുക്കി തീർത്തതിന് പിന്നിലെ ഗൂഢാലോചന മറനീക്കി പുറത്തുവരും. പ്രതിരോധ വകുപ്പും ഇയാൾക്കൈതിരയുള്ള അന്വേഷണം മുക്കി. ഇതാണ് വിചിത്രമായ സത്യം.
ജൂൺ 29നായിരുന്നു അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. ഇതിൽ ദീപക് ധർമ്മടത്തിന്റെ ഇടപെടൽ ഉണ്ടെന്ന വിമർശനമാണ് ഉയരുന്നത്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ വനം കൺസർവേറ്റർ എൻ.ടി സാജനും കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്ന പരാമർശം മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിന്റെ പരാതിയിൽ, രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻ.ടി സാജനെതിരെയും ദീപക് ധർമ്മടത്തിനെതിരെയും പരാമർശമുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസിൽ കുടുക്കി റിപ്പോർട്ട് നൽകിയെന്നതാണ് കണ്ടെത്തൽ. ഇതിന് ദീപക് ധർമ്മടവും കൂട്ടുനിന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയാണ് സാജന്റെ നീക്കമെന്നാണ് കണ്ടെത്തൽ. ഇതിന് മാധ്യമപ്രവർത്തകനായ ദീപക് ധർമ്മടവും കൂട്ടുനിന്നു. കേസിൽ പ്രതികളും ദീപക് ധർമ്മടവും തമ്മിലുള്ള ബന്ധം നേരത്തെ പുറത്ത് വന്നിരുന്നു. വിവാദ മരംമുറി സംബന്ധിച്ച റിപ്പോർട്ടിൽ പരാമർശമുള്ള വ്യക്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത് വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചയായിമാറും
പ്രതിരോധ വകുപ്പിന്റെ കോഴ്സിന് വ്യാജ രേഖ നൽകിയ കേസിൽ ഉന്നത പിന്തുണയോടെ എല്ലാം ഒതുക്കി തീർത്ത വ്യക്തിയെ ഈ മേനി പറച്ചിലുമായാണ് പല ഉന്നതരേയും വീഴ്ത്തുന്നത്. കുറച്ചു കാലം മുമ്പ് ഗുരുവായൂരപ്പന്റെ പേരിൽ ഒരു സ്ത്രീയെ ഒരു മാധ്യമ പ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഇത് അവർ പിൻവലിക്കുകയും ചെയ്തു. ഇത് മറുനാടൻ വാർത്തയാക്കുകയും ചെയ്തിരുന്നു.
ഗുരുവായൂരപ്പനായി സ്വയം ചമഞ്ഞ് വാർത്തയ്ക്ക് വേണ്ടി വിളിച്ച ആളെ അശ്ലീല പദപ്രയോഗത്തിലൂടെ മാനസികമായി പീഡിപ്പിച്ച പരാതി ചാനൽ മേധാവിക്കും മുന്നിലെത്തിയിരുന്നു. കൃത്യമായ നടപടി എടുക്കാമെന്ന് പറഞ്ഞ് ആ സ്ത്രീയെ ആശ്വസിപ്പിച്ചു. അതിന് ശേഷം ഒരു നടപടിയും എടുത്തില്ല.
ഇയാളുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് ധർമ്മടം പൊലീസ് എഴുതി തള്ളിയിരുന്നു. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ ഉന്നതന്റെ അതിസമർത്ഥമായി നീക്കമാണ് ഇയാളെ രക്ഷിക്കാൻ ധർമ്മടം പൊലീസിന് സഹായകമായത്. കേരളത്തിലെ മുതിർന്ന ബിജെപി നേതാവിനെ തെറ്റിധരിപ്പിച്ച് തന്റെ കേസിൽ അഡ്വക്കേറ്റായി അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഹൈക്കോടതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ബിജെപി നേതാവിന് കളിയിലെ സത്യം പിടികിട്ടിയത്. ഇതോടെ പാസ്പോർട്ട് കേസുകളിൽ പരാതി കൊടുക്കേണ്ടത് പാസ്പോർട്ട് ചീഫ് കമ്മീഷണർക്കാണെന്ന് ഉപദേശിച്ച് ഹർജി പിൻവലിക്കുകയാണ് നല്ലതെന്ന് ഉപദേശിച്ചു. ഇത് അംഗീകരിച്ച് കേസ് പിൻവലിച്ച് പാസ്പോർട്ട് ഓഫീസിൽ പിഴ അടച്ചു. ഇതോടെ തന്നെ താൻ വ്യാജ സർട്ടിഫിക്കറ്റിന് ഉടമയാണെന്ന് മാധ്യമ പ്രവർത്തകൻ സമ്മതിക്കുകയായിരുന്നു. പിന്നീട് പൊലീസിലെ ഉന്നതരെ കൂട്ടു പിടിച്ച് ക്രിമിനൽ കേസ് അട്ടിമറിച്ചു. ഇതിന്റെ തെളിവുകളും മറുനാടന് നേരത്തെ പുറത്തു വിട്ടിരുന്നു.
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ഇപ്പോഴും വ്യാജ സർട്ടിഫിക്കറ്റ് കേസ്. എന്നാൽ എട്ട് വർഷമായിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തിട്ടുമില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതാണ് ഈ മാധ്യമ പ്രവർത്തകന്റെ സ്വാധീനം. യുപിഎ സർക്കാരിന്റെ കാലത്ത് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന മാഫിയാ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. 2013 നവംബറിലാണ് ഇയാളുടെ പാസ്പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്പോർട്ട് ഓഫീസർക്ക് നേരിട്ട് കിട്ടിയ പരാതിയിൽ നടപടിയും എടുത്തു. അടിയന്തരമായി പാസ്പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പാസ്പോർട്ട് ഓഫീസർ പരാതിയും നൽകി. പിന്നീട് നടന്നത് അട്ടിമറിയും.
ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്പോർട്ടിൽ ഇയാൾ് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പിക്ക് ഗൗരവം പിടികിട്ടി. പക്ഷേ ഈ എസ് പി സ്ഥലം മാറി പോയതോടെ കേസ് തന്നെ അട്ടിമറിക്കുകയായിരുന്നു. ഇതിന് എല്ലാ രാഷ്ട്രീയക്കാരുടേയും പിന്തുണ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ കേസിൽ കോഴിക്കോട്ടെ പാസ്പോർട്ട് ഓഫീസർ നൽകിയ സത്യവാങ്മൂലം തന്നെ ഇയാളുടെ ഭീകര ബന്ധത്തിന് തെളിവാണ്. ഇതെല്ലാം പെട്ടെന്ന് എല്ലാവരും മറന്നു. 1956ലെ ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്പോർട്ട് പുതുക്കി നൽകുകയും വേണം.
ഈ പഴുതാണ് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ഉപയോഗിച്ചത്. ഇതിന് എല്ലാവരും കുട പിടിച്ചു. അതിന് ശേഷം അസിസ്റ്റൻ പബ്ലിക് പ്രോസിക്യൂട്ടറുടെ തെറ്റായ നിയമോപദേശത്തിലൂടെ കേസ് അട്ടിമറിച്ചു. ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു അത്. സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും ഉള്ള നേതാക്കളും ചാനൽ റിപ്പോർട്ടറുടെ തട്ടിപ്പുകൾ അറിഞ്ഞുട്ടും കണ്ടില്ലെന്ന് നടിച്ചു. കേസ് നടക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഎം നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ പൊലീസ് സ്റ്റേഷനിലെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് പുറത്തു വരുന്ന സൂചനകൾ. അന്ന് കോൺഗ്രസായിരുന്നു അധികാരത്തിൽ. എന്നാൽ ധർമ്മടത്ത് അപ്പോഴും സിപിഎമ്മിനായിരുന്നു സ്വാധീനം. ഇതാണ് ദീപക്കിന് തുണയായത്.
ഇക്കാര്യങ്ങൾ എൻഐഎ അന്വേഷിച്ചാൽ മാധ്യമ ലോകത്തെ കള്ള നാണയങ്ങളും പുറത്താകും. പ്രതിരോധ വകുപ്പിന്റെ കോഴ്സിന് വ്യാജ രേഖ നൽകി പോയ ഗൗരവമേറിയ കുറ്റം സംഭവിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. അത് വീണ്ടും പൊടി തട്ടിയെടുത്താൽ കേരളത്തിലെ തീവ്രവാദ ബന്ധങ്ങളുടെ ചുരുളുകളും അഴിയും. സേനാ കേന്ദ്രങ്ങളിലെ രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ പല രീതികളും സ്വീകരിക്കാറുണ്ട്. എന്നിട്ടും ഈ മാധ്യമ പ്രവർത്തകന്റെ കോഴ്സിലെ പങ്കാളിത്തം അന്വേഷിച്ചില്ല. കൃത്യമായ അന്വേഷണം നടത്തിയാൽ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ ഇയാളെ കോഴ്സിന് അയച്ച ഉദ്യോഗസ്ഥരും കുടുങ്ങും. അതുകൊണ്ടാണ് പ്രതിരോധ വകുപ്പിന് കീഴിലെ മാധ്യമ വിഭാഗം കേസ് അന്വേഷണത്തിൽ താൽപ്പര്യം കാട്ടത്തത്.
മറുനാടന് മലയാളി ബ്യൂറോ