- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാരുകാരുടെ സംഘടിത പരാതിയുടെ പിന്നാലെ പൊലീസ് കേസെടുത്തതിനൊപ്പം ദീപക് ശങ്കരനാരായണന് പണിയും തെറിച്ചു; ഐടി ഭീമൻ എച്ച് പി ദീപക്കിനെ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ; ദീപക്കിന്റെ പേര് എംപ്ലോയിമെന്റ് ഡയറക്ടറിയിൽ നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിച്ച് മറുനാടൻ; സൈബർ സഖാക്കളുടെ പിടിവാശിയിൽ തൊഴിൽ രഹിതനായ ടെക്കിയെ കോമ്രേഡ് തോമസ് ഐസക് സഹായിക്കുമോ?
തിരുവനന്തപുരം: ''സിപിഎം സൈബർ പോളിറ്റ് ബ്യൂറോ'' അംഗമായ ദീപക് ശങ്കരനാരായണന് എച്ച് പിയിലെ പണി നഷ്ടമായെന്ന് സൂചന. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ സൈബർ പോരാളിക്കെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ സാഹചര്യത്തിലാണ് ദീപക്കിന് ജോലി നഷ്ടമായതും ചർച്ചയാക്കുന്നത്. സംഘപരിവാർ ഇടപെടലാണ് ജോലി നഷ്ടമാക്കിയതെന്ന് സൂചനയുണ്ട് ബംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ വേളാങ്കണ്ണി ടെക് പാർക് കാമ്പസിലായിരുന്നു ദീപക് ശങ്കരനായാണന് ജോലി. ഇവിടെ എച്ച് പി എന്റർപ്രൈസസിൽ സ്‌കൈപ്പിലൂടെ ജീവനക്കാർ ആശയ വിനിമയം നടത്തുന്ന സംവിധാനമുണ്ട്. സ്‌കൈപ്പിൽ നാല് ദിവസമായി ദീപക് ശങ്കരനാരായണനെ കാണുന്നില്ല. എംപ്ലോയിമെന്റ് ഡയറക്ടറിയിൽ നിന്നും കമ്പനി ദീപക് ശങ്കരനാരായണനെ നീക്കിയിട്ടുണ്ട്. സാധാരണ ജീവനക്
തിരുവനന്തപുരം: ''സിപിഎം സൈബർ പോളിറ്റ് ബ്യൂറോ'' അംഗമായ ദീപക് ശങ്കരനാരായണന് എച്ച് പിയിലെ പണി നഷ്ടമായെന്ന് സൂചന. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ സൈബർ പോരാളിക്കെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ സാഹചര്യത്തിലാണ് ദീപക്കിന് ജോലി നഷ്ടമായതും ചർച്ചയാക്കുന്നത്. സംഘപരിവാർ ഇടപെടലാണ് ജോലി നഷ്ടമാക്കിയതെന്ന് സൂചനയുണ്ട്
ബംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ വേളാങ്കണ്ണി ടെക് പാർക് കാമ്പസിലായിരുന്നു ദീപക് ശങ്കരനായാണന് ജോലി. ഇവിടെ എച്ച് പി എന്റർപ്രൈസസിൽ സ്‌കൈപ്പിലൂടെ ജീവനക്കാർ ആശയ വിനിമയം നടത്തുന്ന സംവിധാനമുണ്ട്. സ്‌കൈപ്പിൽ നാല് ദിവസമായി ദീപക് ശങ്കരനാരായണനെ കാണുന്നില്ല. എംപ്ലോയിമെന്റ് ഡയറക്ടറിയിൽ നിന്നും കമ്പനി ദീപക് ശങ്കരനാരായണനെ നീക്കിയിട്ടുണ്ട്. സാധാരണ ജീവനക്കാർ പിരിഞ്ഞു പോവുകയോ പുറത്താക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കാറ്ദീപക്കിനൊപ്പം ജോലി ചെയ്യുന്ന ടെക്കി മറുനാടനോട് കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തൈക്കാടുള്ള സൈബർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അതിനും ദിവസങ്ങൾക്ക് മുമ്പേ ദീപക്കിനെ എച്ച് പി എംപ്ലോയിമെന്റ് ഡയറക്ടറിയിൽ നിന്നും ഒഴിവാക്കിയെന്നാണ് ലഭിക്കുന്ന സൂചനകൾ സ്ഥിരീകരിക്കുന്നത്.
കത്വവയിൽ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിനോടുള്ള പ്രതികരണമായി ബിജെപിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ദീപക് ശങ്കര നാരായണനെതിരേ കേസെടുത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന മീഡിയാ കൺവീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആർ. വാചസ്പതി ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. നേരത്തെ സിപിഎം സൈബർ പോരാളിയായിരുന്ന ആലുവ സ്വദേശി അനീഷ് ഷംസുദീനെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇതിൽ സിപിഎം സൈബർ സഖാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും ദീപക്കിനെതിരെ നടപടി വന്നു. വിഷയത്തിൽ നിയമോപദേശം തേടിയ ഡിജിപി കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചു വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരുന്നു. ്.
ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റാണ് വിവാദത്തിന് കാരണം. പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം. ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതിൽ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണംവരെ കാക്ക കൊണടുപോകാതെ നോക്കിയ, മറ്റൊരു കാശ്മീരി പണ്ഡിറ്റിനു വേണ്ടി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം.. - ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച സജീവമായി. സിപിഎം സൈബർ പോരാളികൾ ഒന്നടങ്കം ദീപകിനെ അനുകൂലിച്ചു. ധനമന്ത്രി തോമസ് ഐസക്കും കൂടെയുണ്ടായിരുന്നു. എന്നിട്ടും പൊലീസ് കേസെടുത്തുവെന്നതാണ് ശ്രദ്ധേയം.
പരാതിയിൻ മേൽ നിയമോപദേശം തേടിയ ഡിജിപി ഐപിസി വകുപ്പ് അനുസരിച്ച് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുക, മതസ്പർദ്ധ വളർത്തുക, വർഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുക എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎം സൈബർ പോരാളികളിൽ പ്രമുഖനായ ഒരാൾക്കെതിരെ ഇത്രയും ഗുരുതരമായ വകുപ്പ് ചുമത്തിയത് സൈബർ സഖാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഫെയ്‌സ് ബുക്കിൽ വെറുമൊരു അഭിപ്രായ പ്രകടനമാണ് നടത്തിയത്. കലാപത്തിനൊന്നും ആഹ്വാനം ചെയ്തിട്ടില്ല. എന്നാൽ വാക്കുകൾ വളച്ചൊടിച്ച് ബിജെപിക്കാർ അങ്ങനെയാക്കി. ഇപ്പോൾ സിപിഎമ്മിനെ പിന്തുണച്ചു നടന്ന ദീപക് പ്രതിസന്ധിയിലുമാക്കി. ഈ സാഹചര്യത്തിൽ ദീപക്കിനെ സഹായിക്കാൻ തോമസ് ഐസക് നേരിട്ട് ഇടപെടണമെന്ന ആവശ്യം സൈബർ സഖാക്കൾക്കിടയിൽ സജീവമായി.
സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖർക്കൊപ്പം ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. പക്ഷേ ഇതൊന്നും പിണറായിയുടെ പൊലീസ് മുഖവിലയ്ക്കെടുത്തില്ല. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്നുമായിരുന്നു ദീപകിന്റെ പോസ്റ്റ് സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പൊലീസും വിലയിരുത്തുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ് ഐ ആർ ഇട്ടാൽ ദീപക്കിനെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും.