ഡബ്ലിൻ: തുലാമാസത്തിലെ അമാവാസി ദിനത്തിൽ തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഡബ്ലിനിൽ  14 ശനിയാഴ്ച ആഘോഷിക്കുന്നു. Haldiram & Indian Chef എന്നിവയുടെ സഹകരണത്തോടെ UNITAS ISAC ആണ് ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.  ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ താല അരീനയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

വൈവിധ്യമാർന്ന ഇന്ത്യൻ തനത് കലാപരിപാടികൾ, ഇന്ത്യൻ ഭക്ഷണ മേള, ഫയർവർക്‌സ്, ഇന്ത്യൻ വസ്ത്ര, ആഭരണ സ്റ്റാളുകൾ, കുട്ടികൾക്കായി ഫേസ് പെയിന്റിങ്, വിവിധ ആർട്ട് സ്റ്റാളുകൾ എന്നിവ ദീപാവലി ആഘോഷ വേളയിൽ ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

പ്രവേശന ഫീസ് Only € 10 if you buy before 8th November Full Price: €15 FREE for Children under 12.